Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ശുഭ ലയനം: പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി; ശശികല പാര്‍ട്ടിക്ക് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 11:57 pm IST
inIndia

ചെന്നൈ: ആറു മാസത്തെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ അണ്ണാഡിഎംകെയിലെ ഇരു വിഭാഗങ്ങളും ലയിച്ചു. മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി തുടരും. ഉപമുഖ്യമന്ത്രിയായി ഒ. പനീര്‍സെല്‍വം ചുമതലയേറ്റു. ധനകാര്യ വകുപ്പും ഇദ്ദേഹം കൈകാര്യം ചെയ്യും. എഐഎഡിഎംകെ എന്‍ഡിഎയില്‍ ചേരുമെന്നാണ് സൂചന.

പാര്‍ട്ടിയെ നയിക്കാന്‍ രൂപീകരിച്ച പതിനഞ്ചംഗ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായി പനീര്‍സെല്‍വത്തെ നിയോഗിച്ചു. മുന്‍ മുഖ്യമന്ത്രിയുടെ തോഴി എന്ന അവകാശത്തോടെ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ച വി.കെ. ശശികലയെ പുറത്താക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം മുന്നോട്ടുവെച്ച പ്രധാന ആവശ്യം ഇതായിരുന്നു.

ശശികലയുടെ മരുമകനും പാര്‍ട്ടി മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി.ടി.വി. ദിനകരനെ പുറത്താക്കുക, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുക, ജയലളിതയുടെ വീടായ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പളനിസ്വാമി നേരത്തേ അംഗീകരിച്ച്, അതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.

ഇന്നലെ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ലയനം. ”ആര്‍ക്കും ഞങ്ങളെ പിരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ എല്ലാം ഒരേ അമ്മയുടെ മക്കളാണ്” ലയന ശേഷം പനീര്‍സെല്‍വം പറഞ്ഞു.

ശശികലയെ പുറത്താക്കാന്‍ നടപടിയെടുത്തെങ്കിലും അടുത്ത പാര്‍ട്ടി ജനറല്‍ കൗണ്‍സിലിനേ അതിന് കഴിയൂ. പുതുതായി രൂപീകരിച്ച പതിനഞ്ചംഗ സമിതിയാണ് ഇനി പാര്‍ട്ടിയെ നയിക്കുക. പനീര്‍സെല്‍വമാണ് അധ്യക്ഷന്‍. കെ.പി. മുനിസ്വാമിയും വൈദ്യലിംഗവും ഉപാദ്ധ്യക്ഷന്മാര്‍.

അതിനിടെ ദിനകരന്റെ കൂടെ നില്‍ക്കുന്ന എംഎല്‍എമാര്‍ പാര്‍ട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നു. 20 എംഎല്‍എമാര്‍ ഇന്നലെ ദിനകരനെ സന്ദര്‍ശിച്ചു. ഇവര്‍ ദിനകരനൊപ്പം നിന്നാല്‍ സര്‍ക്കാരിന് ഭീഷണിയാകും. എഐഎഡിഎംകെക്ക് ഇപ്പോള്‍ 134 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഭൂരിപക്ഷത്തിന് 117 എംഎല്‍എമാര്‍ പിന്തുണയ്‌ക്കണം. 20 പേരും ദിനകരനൊപ്പമുണ്ടോയെന്നു വ്യക്തമല്ല.

ജയലളിതയുടെ മരണശേഷം ഫെബ്രുവരിയില്‍, ശശികല പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചതോടെയാണ് എഐഎഡിഎംകെയില്‍ ഭിന്നിപ്പുണ്ടായത്. ശശികലയെ എതിര്‍ത്ത പനീര്‍സെല്‍വത്തിന് മുഖ്യമന്ത്രി പദം നഷ്ടമായി. പളനിസ്വാമിയെ ശശികല മുഖ്യമന്ത്രിയാക്കി, പക്ഷെ, അഴിമതിക്കേസില്‍ ജയിലിലായ ശശികലയ്‌ക്ക് ക്രമണേ പാര്‍ട്ടി എംഎല്‍എമാരിലുള്ള പിടി അയഞ്ഞു. ഏപ്രിലോടെ പളനി സ്വാമിയും കൂട്ടരും ശശികലയെയും ദിനകരനെയും തഴഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.