കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര സെപറ്റംബര്‍ 7 ന് രാവിലെ പയ്യുന്നുരില്‍ നിന്ന് ആരംഭിച്ച് സെപ്റ്റംബര്‍ 23 നു തിരുവന്തപുരത്ത് സമാപിക്കും. ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പയ്യന്നൂരില്‍ യാത്ര ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ യാത്രയിലും അദ്ദേഹം പങ്കെടുക്കും. യാത്രയുടെ വിജയത്തിന് വേണ്ടി ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ സമ്പൂര്‍ണ ജില്ലാ കമ്മറ്റി വിളിച്ചുചേര്‍ത്തു. ബിജെപി നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന ചുകപ്പ് ഭീകരതയും ജിഹാദി ഭീകരപ്രവര്‍ത്തനവും കേരളത്തിലെ പൊതുസമൂഹത്തിനു ഭീഷണിയാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന ചുകപ്പ് ഭികരതയ്‌ക്കെതിരെയും ജിഹാദി ഭീകരതക്കെതിരെയുമാണ് ബിജെപി ജനരക്ഷാ യാത്ര സംഘടിപ്പിക്കുന്നതെന്ന് യോഗം ഉദ്ഘടനം ചെയ്തു കൊണ്ട് മുരളീധരന്‍ പറഞ്ഞു.
ജനരക്ഷായാത്ര സെപ്റ്റംബര്‍ 7 ന് പയ്യന്നൂരില്‍ നിന്നാരംഭിച്ച് വൈകുനേരം പിലാത്തറയില്‍ സമാപിക്കും. 8 ന് രാവിലെ ധര്‍മ്മശാലയില്‍ നിന്നും ആരംഭിച്ച് കണ്ണൂരില്‍ സമാപിക്കും. 9 ന് മമ്പറം ടൗണില്‍ നിന്ന് ആരംഭിച്ച് തലശേരിയില്‍ സമാപിക്കും. 10 ന് പാനൂരില്‍ നിന്നാരംഭിച്ച് കൂത്തുപറമ്പില്‍ സമാപിക്കും. ഇതോടുകൂടി കണ്ണൂര്‍ ജില്ലയിലെ ജനരക്ഷായാത്രയുടെ പര്യടനം പൂര്‍ത്തിയാകും.
യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, കോഴിക്കോട് മേഖലാ സംഘടന സെക്രട്ടറി കു.വേ.സുരേഷ്, നാഷണല്‍ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്‍, മേഖല വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.രത്‌നാകരന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
















