കാസര്‍കോട്: ശ്രീരാമ ദീപ പ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു. കാസര്‍കോട് ഇടനീര്‍ മഠത്തിലെ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി സച്ചിദാനന്ദഭാരതി മഹാരാജ് പാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിച്ചു. നിലമ്പൂര്‍ തേക്കില്‍ നിര്‍മിച്ച പാദുകങ്ങള്‍ ശുദ്ധ ചെമ്പില്‍ പൊതിഞ്ഞതാണ്.
മഠത്തിലെ ശ്രീശങ്കരാചാര്യ മണ്ഡപത്തില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ശ്രീരാമപാദുകങ്ങള്‍ സ്വാമിജിയില്‍ നിന്നും ശ്രീരാമഭക്തമണ്ഡലിക്കു വേണ്ടി, ദേശീയ മാര്‍ഗദര്‍ശിയും തദ്വനാശ്രമ അദ്ധ്യക്ഷനും കൂടിയായ ജയകുമാര്‍ രാമകൃഷ്ണന്‍, ദേശീയ സെക്രട്ടറി മോക്ഷധാം ശ്രീമാനുണ്ണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആശ്രമത്തിലെ വൈദിക വിദ്യാര്‍ത്ഥികള്‍ തോടകാഷ്ടകം ആലപിച്ചു പൂജിച്ചു.
അയോധ്യയില്‍ ഭരതന്‍ ശ്രീരാമചന്ദ്ര പ്രഭുവിന്റെ പാദുകങ്ങള്‍ പൂജിച്ച നന്ദിഗ്രാമില്‍ പൂജിക്കപ്പെടുന്ന പാദുകം പിന്നീട് സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി നല്‍കിയ രഥത്തില്‍ പ്രതിഷ്ഠിക്കുമെന്നും തുടര്‍ന്നാണ് രഥയാത്ര നടത്തുകയെന്നും ദേശീയ സെക്രട്ടറി അറിയിച്ചു.
ചടങ്ങില്‍ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, ജില്ലാ സംഘടന സെക്രട്ടറി സുധാകരന്‍, കരിന്തളം യാദവ സഭാ മഹിളാവിങ് സംസ്ഥാന സെക്രട്ടറി ഇന്ദുലേഖ, ഹെഗ്‌ഡെ സമാജം വൈസ് പ്രസിഡന്റ് വിജയന്‍, രാമ ഗുരുസ്വാമി, ദിവ്യ ഗട്ടി, പത്മരാജ്, ഗിരി വീരനഗര്‍, വാസന്തി കുമ്പള, സുരേഷ് കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു.











