Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 07:09 am IST
inEditorial

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിന് പിന്മാറാനാവില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ വ്യക്തമാക്കിയിരിക്കുന്നു. മുന്‍ സര്‍ക്കാര്‍ ഒപ്പുവച്ച കരാറിനെക്കുറിച്ച് പ്രതിപക്ഷം ഇപ്പോള്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും, പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ ഒപ്പുവച്ച ധാരണാപത്രത്തില്‍ പറയുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ധാരണാപത്രം ഒപ്പിട്ടതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിണറായി സര്‍ക്കാര്‍ എസ്എസ്‌കെ ഫണ്ട് കൈപ്പറ്റിയെന്നും മന്ത്രി ഷംസുദ്ദീന്‍ വെളിപ്പെടുത്തി. യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ കരാറൊന്നും ഒപ്പിട്ടിട്ടില്ലെന്നുകൂടി മന്ത്രി ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും നിയമസഭയില്‍ പ്രഖ്യാപിച്ചു. മരവിപ്പിക്കാന്‍ വേണ്ടിയാണോ കരാറില്‍ ഒപ്പുവെച്ചതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ വേണ്ടിയാണെന്ന മറുപടിയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയത്.

കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വരുന്ന എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സര്‍ക്കാരുകള്‍ ജനങ്ങളെ കബളിപ്പിക്കുന്നത് എങ്ങനെയെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് പിഎം ശ്രീ പദ്ധതിയുടെ പേരില്‍ ഭരണപ്രതിപക്ഷങ്ങള്‍ നടത്തുന്ന ഈ ഒളിച്ചുകളി. പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി. ശിവന്‍കുട്ടി പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചതാണ്. ഇതിനെതിരെ എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ വലിയ കോലാഹലമുണ്ടാക്കുകയും, തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഇതിന്റെ കള്ളത്തരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്ന് സര്‍ക്കാരിന് നേതൃത്വം കൊടുത്തയാള്‍ തന്നെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരിക്കുന്നു. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്മാറാനാവില്ലെന്ന് അന്നേ ബിജെപിയും മറ്റും പറഞ്ഞിരുന്നു. കുപ്രചാരണത്തിലൂടെ ഇത് മറച്ചുപിടിക്കുകയാണ് സിപിഎമ്മും പിണറായി സര്‍ക്കാരും ചെയ്തത്.

പിണറായി സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെ നിയമസഭയ്‌ക്ക് അകത്തും പുറത്തും എതിര്‍ത്തവരാണ് കോണ്‍ഗ്രസ്സും യുഡിഎഫും. അവരാണ് ഭരണത്തിലെത്തിയപ്പോള്‍ യാതൊരു ലജ്ജയുമില്ലാതെ മലക്കം മറിഞ്ഞിരിക്കുന്നത്. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് ഇപ്പോള്‍ പറയുന്ന യുഡിഎഫ് എന്തിനാണ് മുന്‍പ് പദ്ധതിയെ എതിര്‍ത്തത്? ഇത് നൂറ് ശതമാനവും ജനവഞ്ചനയല്ലേ? പ്രതിപക്ഷത്തിരിക്കുമ്പോള്‍ എതിര്‍ക്കുന്ന കാര്യങ്ങള്‍ ഭരണം ലഭിക്കുമ്പോള്‍ യാതൊരു മാറ്റവും വരുത്താതെ നടപ്പാക്കുന്നത് തീര്‍ത്തും അവസരവാദപരമാണ്. മറ്റ് പല കാര്യങ്ങളിലും യുഡിഎഫ് സര്‍ക്കാര്‍ ഇതുതന്നെയാണ് ചെയ്യുന്നത്. നികുതി ഏര്‍പ്പെടുത്തി, വീര്യം കുറഞ്ഞ മദ്യം വിറ്റഴിക്കാനുള്ള തീരുമാനവും മുന്‍ സര്‍ക്കാരിന്റെ നയം ഏറ്റെടുക്കുന്നതാണ്. ഇനി എന്തൊക്കെ കാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുമെന്ന് കാത്തിരുന്ന് കാണണം. ഇതൊക്കെ സതീശന്‍ സര്‍ക്കാരിന്റെ വിസ്മയങ്ങളായിരിക്കും.

പിഎം ശ്രീ വിദ്യാലയങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചുള്ള പദ്ധതികള്‍ ഒളിച്ചു കടത്താനുള്ളതല്ല. അങ്ങനെ കടത്തേണ്ട കാര്യവുമില്ല. പിഎം ശ്രീ വിദ്യാലയ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കൊടിക്കപ്പലാണ്. യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിക്കേണ്ട കാര്യമാണിത്. വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകരിലും സമൂഹത്തിലും പുതിയ വിദ്യാഭ്യാസ നയം മുന്നോട്ട് വയ്‌ക്കുന്ന കാഴ്ചപ്പാടും പ്രവര്‍ത്തന പദ്ധതിയും അതിന്റെ പരിണിതഫലങ്ങളും വ്യക്തമാക്കുന്ന മാതൃക സൃഷ്ടിക്കലാണ് പി.എം. ശ്രീ വിദ്യാലയങ്ങള്‍. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്ന വിദ്യാഭ്യാസ പരിവര്‍ത്തനങ്ങള്‍ വിദ്യാലയതലത്തില്‍ എന്താണെന്ന് മനസ്സിലാക്കിയിട്ടു വേണം പിഎം ശ്രീ വിദ്യാലയങ്ങളെ വിലയിരുത്താന്‍. 1500 കോടി രൂപയുടെ ലഭ്യതയിലോ ഏതാനും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ പദ്ധതി. കേരളത്തിന്റെ താല്‍പ്പര്യവും വിദ്യാര്‍ത്ഥികളുടെ ഭാവിയും കണക്കിലെടുത്ത് പിഎം ശ്രീ പദ്ധതി നേരെ ചൊവ്വേ നടപ്പാക്കുകയാണ് വേണ്ടത്.

Tags: Kerala Education DepartmentPM Shri projectKerala education ministerPM SHRI Schools
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

Kerala

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.