Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

അര്‍ജുന്‍ റാം മേഘ്വാള്‍byഅര്‍ജുന്‍ റാം മേഘ്വാള്‍
Jun 26, 2026, 07:15 am IST
inMain Article

ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ മായ്‌ക്കാനാകാത്ത കളങ്കമാണ് 1975-ല്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ അടിയന്തരാവസ്ഥ. പൗരാണിക കാലത്തെ സഭയും സമിതിയും മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ അനുഭവ മണ്ഡപം വരെ നീളുന്ന സംവാദങ്ങളുടെയും ജനാധിപത്യത്തിന്റെയും മഹത്തായ പാരമ്പര്യമുള്ള രാഷ്‌ട്രത്തിലാണ് ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഡോ. ബി.ആര്‍. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ ആത്മാവിനേറ്റ മുറിവായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍, രാജ്യത്തിന്റെ സുരക്ഷയേക്കാള്‍ സ്വന്തം രാഷ്‌ട്രീയ അധികാരം നിലനിര്‍ത്താനാണ് അടിയന്തരാവസ്ഥയെ ആയുധമാക്കിയത്.

1971-ലെ പൊതു തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെത്തുടര്‍ന്ന് 1975 ജൂണ്‍ 12-ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറ് വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജൂണ്‍ 24-ന് സുപ്രീം കോടതി ഈ വിധിക്ക് സോപാധിക സ്റ്റേ നല്‍കിയെങ്കിലും പാര്‍ലമെന്റില്‍ വോട്ട് ചെയ്യാനുള്ള അവകാശം അവര്‍ക്ക് നിഷേധിച്ചു. ഇതേത്തുടര്‍ന്ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ വന്‍ ജനകീയ പ്രക്ഷോഭം അരങ്ങേറുകയും പ്രധാനമന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുകയും ചെയ്തു. ഈ രാഷ്‌ട്രീയ വെല്ലുവിളിയെയും കോടതി വിധി സൃഷ്ടിച്ച ആന്തരിക അസ്വസ്ഥതയെയും മറികടക്കാന്‍ ഇന്ദിരാഗാന്ധി ഭരണഘടനയുടെ 352-ാം അനുച്ഛേദം പ്രയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗികമായ മുന്‍കൂര്‍ അനുമതി പോലുമില്ലാതെ, ഒരു സാധാരണ കടലാസില്‍ കുറിച്ച നിര്‍ദ്ദേശത്തിലൂടെ 1975 ജൂണ്‍ 25-ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അവര്‍ അന്നത്തെ രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ ഉപദേശിച്ചു. അടുത്ത ദിവസം രാവിലെ ആറ് മണിക്ക് മാത്രമാണ് മന്ത്രിസഭ വിളിച്ച് ചേര്‍ത്ത് ഇതിന് ഔദ്യോഗിക അംഗീകാരം വാങ്ങിയത്. ജുഡീഷ്യറിയെ വെല്ലുവിളിച്ചും മന്ത്രിസഭയുടെ കൂട്ടായ ഉത്തരവാദിത്തത്തെ അട്ടിമറിച്ചും നടത്തിയ ഈ നീക്കം ഭരണകൂടത്തിന്റെ ഉന്നതങ്ങളിലെ സുതാര്യത തകര്‍ത്തു.

അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടു. ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരമുള്ള അഭിപ്രായ-സഞ്ചാര സ്വാതന്ത്ര്യങ്ങളും, അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും തടയപ്പെട്ടു. ഏറ്റവും കഠിനമായ കാര്യം, ഭരണഘടനയുടെ ‘ഹൃദയവും ആത്മാവും’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനുച്ഛേദം 32 പ്രകാരം പൗരന്മാര്‍ക്ക് കോടതിയെ സമീപിച്ച് നിയമപരമായ പരിഹാരം തേടാനുള്ള അവകാശം പോലും ഇല്ലാതായി എന്നതാണ്. പത്രസ്വാതന്ത്ര്യത്തിന്മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മാധ്യമങ്ങളെ നിശബ്ദമാക്കുകയും, മിസ, ഡിഐആര്‍ തുടങ്ങിയ കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ആയിരക്കണക്കിന് രാഷ്‌ട്രീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും ജയിലിലടയ്‌ക്കുകയും ചെയ്തു. ‘രാഷ്‌ട്രം ആദ്യം’ എന്നതിന് പകരം ‘കസേര മുഖ്യം’ എന്ന തത്വമാണ് അന്ന് നടപ്പിലായത്.

ഭൂതകാലത്തിലെ ഈ കറുത്ത അധ്യായത്തിന്റെ ഓര്‍മ്മപ്പെടുത്തലായി മോദി സര്‍ക്കാര്‍ ജൂണ്‍ 25-നെ ‘സംവിധാന്‍ ഹത്യ ദിവസ്’ (ഭരണഘടനാ ഹത്യാ ദിനം) ആയി പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയെ ധീരമായി ചെറുത്തുതോല്‍പ്പിച്ചവരുടെ ത്യാഗങ്ങളെ സ്മരിക്കാനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഈ ദിവസം പൗരന്മാരെ ഓര്‍മ്മിപ്പിക്കുന്നു. വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന കാലം കഴിഞ്ഞെന്നും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് ജനാധിപത്യം തഴച്ചുവളരേണ്ടതെന്നുമാണ് പുതിയ നൂറ്റാണ്ടിന്റെ കാഴ്ചപ്പാട്. മനുഷ്യന്റെ അന്തസ്സ്, ബഹുസ്വരത, ഭരണഘടനാപരമായ മൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യത്തെ കൂടുതല്‍ ശക്തമായി ഭാവി തലമുറകള്‍ക്ക് കൈമാറാന്‍ നാം സദാ സന്നദ്ധരായിരിക്കണം.

Tags: Indira GandhiArjunRamMeghwal1975 Emergency
അര്‍ജുന്‍ റാം മേഘ്വാള്‍
അര്‍ജുന്‍ റാം മേഘ്വാള്‍
കേന്ദ്ര നിയമ-നീതി സഹമന്ത്രി (സ്വതന്ത്ര ചുമതല) [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.