കണ്ണൂര്‍: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും അനധികൃതമദ്യത്തിന്റെ കടത്തും വില്‍പ്പനയും തടയുന്നതിനും ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനുമായി എക്‌സൈസ് വകുപ്പ് നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഫലമായി നാലുദിവസങ്ങള്‍ക്കിടയില്‍ 100ലേറെ കേസുകള്‍ എടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 28 അബ്കാരി കേസുകള്‍, അഞ്ച് എന്‍.ഡി.പി.എസ് കേസുകള്‍, 74 കോട്പ കേസുകള്‍ എന്നിവയാണ് ചാര്‍ജ് ചെയ്തത്. ഈ കേസുകളില്‍ 26 പ്രതികളെ അറസ്റ്റ് ചെയ്യുകയും 47 ലിറ്റര്‍ പോണ്ടിച്ചേരി വിദേശമദ്യം, 79 ഗ്രാം കഞ്ചാവ്, 175 ലിറ്റര്‍ വാഷ്, 55 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 45.5 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ ഒരു ഓട്ടോറിക്ഷയും ഒരു ബൈക്കും പിടികൂടുകയും 14800 രൂപ പിഴ ഈടാക്കുകയും ചെയ്തതായി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
















