കണ്ണൂര്‍: ജില്ലയിലെ കോളജുകളിലെയും സ്‌കൂളുകളിലെയും ജൈവവൈവിധ്യ ക്ലബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി ഏകദിന ശില്‍പശാല 26ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ജൈവവൈവിധ്യ ക്ലബ്ബിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്റര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും യാത്രാചെലവും സര്‍ട്ടിഫിക്കറ്റും നല്‍കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജൈവവൈവിധ്യ ക്ലബുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ശില്‍പ്പശാലയില്‍ പങ്കെടുക്കാം.
















