കണ്ണൂര്‍: ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ജെന്റില്‍ വുമണ്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംരംഭക പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു.
വിവിധ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവരും നിലവില്‍ സംരംഭങ്ങള്‍ ആരംഭിച്ച് വിജയിച്ചവരുമായ നൂറോളം പേരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ഇന്റസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വി.ജയപ്രകാശ്, എം.സഹദേവന്‍, ലീഡ് ബാങ്ക് മാനേജര്‍ എന്‍.ബി.മുകുന്ദന്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ജെ.അരുണ്‍, അഭിലാഷ് നാരായണന്‍, ഈവ് സിഇഒ അഭയന്‍ എന്നിവര്‍ ക്ലാസെടുത്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി.റംല, ജെസിഐ വനിതാവിഭാഗം പ്രതിനിധി ശ്രുതി മനോജ് എന്നിവര്‍ സംസാരിച്ചു.
















