കണ്ണൂര്‍: സെയില്‍സ് ടാക്‌സില്‍ ഇളവ് ലഭിക്കുന്നതിന് വളപട്ടണത്തെ ടിമ്പര്‍ വ്യാപാരിയുടെ പേരില്‍ വ്യാജ പിന്‍ നമ്പറുണ്ടാക്കി ഇടപാട് നടത്തിയ എറണാകുളം സ്വദേശിയെ വളപട്ടണം പോലീസ് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഏഴു വര്‍ഷമായി കാനഡയില്‍ ജോലി ചെയ്യുന്ന എറണാകുളം പെരുമ്പാവൂര്‍ സ്വദേശി റിന്റോ ജോണിനെ(34)യാണ് കഴിഞ്ഞദിവസം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച് വളപട്ടണം എസ്‌ഐ ശ്രീജത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2007 മുതല്‍ 2010 വരെ വളപട്ടണത്തെ ഖദീജ ടിമ്പേഴ്‌സ് ഉടമ ജാഫറിന്റെ പേരിലുള്ള വ്യാജ പിന്‍ നമ്പറുണ്ടാക്കി 78 ലക്ഷം രൂപയുടെ ഇടപാട് നടത്തി വഞ്ചിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം മരവ്യാപാരി ഉപേക്ഷിച്ച് റിന്റോ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാളെ പിടികിട്ടാത്തതിനെ തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ കാനഡയില്‍ നിന്ന് തിരികെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണം പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.
















