തളിപ്പറമ്പ്: സക്ഷമ തളിപ്പറമ്പ് താലൂക്ക് കമ്മറ്റിയുടെയും മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ നേത്രദാന ബോധവല്‍ക്കരണ ക്ലാസ് നടത്തി. സക്ഷമ സംസ്ഥാന പ്രസിഡണ്ട് എന്‍.ഗോപകുമാര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ മായ, ഓര്‍ഗ്ഗനൈസിങ്ങ് സെക്രട്ടറി സി.സി.ഭാസ്‌കരന്‍, അനുറാം, എം.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
പഠനക്ലാസ് ആരംഭിച്ചു
കണ്ണൂര്‍: വേദാന്ത സത്‌സംഗ വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആദിശങ്കരകൃതിയായ മനീഷാപഞ്ചഗത്തെക്കുറിച്ചുള്ള പഠന ക്ലാസ് യോഗശാല റോഡിലെ എംടി സ്മാരക ഹാളില്‍ ആരംഭിച്ചു. കെ.എ.തമ്പാന്‍ ഉദ്ഘാടനം ചെയ്തു. ബി.എ.രാമാനുജന്‍ അധ്യക്ഷത വഹിച്ചു. എം.വി.ശശിധരന്‍, കെ.എന്‍.ദിവാകരന്‍, പി.പി.രാമകൃഷ്ണന്‍, പി.വി.രാമചന്ദ്രന്‍, സി.എം.ഫല്‍ഗുനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി കൈവല്യാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ എല്ലാ വ്യാഴാഴ്ചകളിലും നാല് മണിക്ക് ക്ലാസുകള്‍ നടക്കും. ഫോണ്‍: 9446167533.
















