തലശ്ശേരി: വാഴമല, പാത്തിക്കല്‍ മല എന്നിവിടങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നിന്നും ഖനനം ചെയ്ത കരിങ്കല്ലുകള്‍ കടത്തുന്നതിനിടയില്‍ രണ്ട് ലോറികളെ തലശ്ശേരി തഹസില്‍ദാറും സംഘവും പിടികൂടി. കെ.എല്‍.56.ജി.1475, കെ.എല്‍ 58.ഇ.2709 ഐഷര്‍ ലോറികളാണ് പിടികൂടിയത്.രണ്ട് ലോറികളും കൊളവല്ലുര്‍ പോലീസിലേല്‍പിച്ചു അസി. ജിയോളജിസ്റ്റ് വിജയ, പൊലുഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പരിസ്ഥിതി വിഭാഗം അസി.എഞ്ചിനിയര്‍ നീതു, തലശ്ശേരി തഹസില്‍ദാര്‍ ടി.വി.രഞ്ചിത്ത്, ലാന്റ് റിക്കോര്‍ഡ്‌സിലെ ടി.പി.സത്യനാരായണന്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥരായ കെ.വി.കെ.അബൂബക്കര്‍, വൈ.നിസാര്‍, പി.ശ്രീജ, എന്നിവരാണ് സംഘത്തിലുണ്ടായത്.
















