മാഹി: വിദ്യാര്‍ത്ഥികളുടെ യാത്രക്ലേശം രൂക്ഷമായ അഴിയൂര്‍ ജി.ജെ.ബി സ്‌കൂളില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ നല്‍കി വാങ്ങിയ സ്‌കൂള്‍ വാഹനം സികെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് അധ്യക്ഷത വഹിച്ചു. പിടിഐ പ്രസിഡണ്ട് സാലിം അഴിയൂര്‍, ജാസ്മിന കല്ലേരി, കെപി.പ്രമോദ്, സാഹിര്‍ പുനത്തില്‍, ടിപി.സുരേഷ്, പ്രദീപ് ചോമ്പാല, കെ.വി.രാജന്‍, മുബാസ് കല്ലേരി, കെ.ശുഹൈബ്, അലി മനോളി, പി.രാമകൃഷ്ണന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, എം.കെ.കുഞ്ഞിരാമന്‍, കെ.വിജയകുമാരി എന്നിവര്‍ സംസാരിച്ചു.
















