Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയുടെ വികസനം ജനങ്ങളുടെ കൂട്ടായ്‌മയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 10:39 pm IST
inPalakkad

പാലക്കാട്:നഗരത്തിന്റെ സമഗ്രമായ വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ അഭിപ്രായപ്പെട്ടു.ജൈനിമേട് എന്‍എന്‍എസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച വികസന സെമിനാറില്‍ നഗരവികസനം എന്നവിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എല്ലാവര്‍ക്കും ഭവനമെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രാവര്‍ത്തികമാക്കുവാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടത്തുന്നു. നിലവില്‍ നഗരത്തിലെ മൂന്ന് ബസ്സ്റ്റാന്‍ുകളേയും ആധുനികവത്ക്കരിക്കും. സ്റ്റേഡിയത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമാണ്.ഇതിനായുള്ള ഫണ്ട് ഫലപ്രദമായി ഉപയോഗിക്കും. ജനതയുടെ കൂട്ടായ്‌മയാണ് വികസനത്തിന്റെ ആണിക്കല്ല്. അവരുടെ ഇഷ്ടാനുസരണമുള്ള പദ്ധതികള്‍ക്ക് നഗരസഭയുടെ പൂര്‍ണ്ണപിന്തുണയുണ്ടാകും.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമുക്ക് മുന്നോട്ട്‌പോയെ പറ്റു.നഗര വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് മുന്‍ഗണന നല്‍കും.വികസനം അടിത്തട്ടുവരെ എത്തിക്കുക എന്നതാണ് ലക്ഷ്യം ഇതിന് എല്ലാവരുടേയും അവര്‍ അഭ്യര്‍ത്ഥിച്ചു.

ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രബന്ധത്തില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് നഗരസഭവൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ വിശദീകരിച്ചു. കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിന് വികസന സാധ്യതകള്‍ ഏറെയാണ്. പ്രകൃതി പാലക്കാടിനെ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്.

മലമ്പുഴ ഡാമും, സൈലന്റ് വാലിയും,അട്ടപ്പാടിയും, നെല്ലിയാമ്പതിയും, വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളും ജില്ലയുടെ സവിശേഷതയാണ്. കേരളത്തിലെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട്ട് ഇനിയും വികസന സാധ്യത ഏറെയുണ്ട്. 70കിലോമീറ്ററോളമുള്ള ദേശീയ പാതയുടെ ഇരുവശത്തും വ്യവസായത്തിനായി സ്ഥലം ലഭ്യമാണെന്നത് ഏറെ അനുഗ്രഹമാണ്. കോയമ്പത്തൂരിന്റെ സാമീപ്യവും അനുകൂല ഘടകമാണ്.

അസംസ്‌കൃത വസ്തുക്കള്‍ ചുരുങ്ങിയ വിലക്ക് ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ഇതിനെ പരമാവധി ഉപയോഗിക്കുവാന്‍ വ്യവസായ പദ്ധതികളിലൂടെ കഴിയുമെന്ന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പാലത്ത് സ്ഥാപിച്ച ഡിഫന്‍സ് പാര്‍ക്ക് എടുത്ത്പറയേണ്ട ഒന്നാണ്. പ്രതിരോധമേഖലയ്‌ക്ക് ആവശ്യമായ ഉത്പ്പന്നങ്ങള്‍ ഇവിടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

കാര്‍ഷികരംഗം പിന്നോട്ട്‌പോയെങ്കിലും അതിന്റെ കുറവ് പരിഹരിക്കുവാന്‍ ഇത്തരം പദ്ധതികളിലൂടെ കഴിയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉത്പാദിപ്പിക്കുന്ന ജില്ലയും പാലക്കാടാണ്.എല്ലാ സീസണിലും മാമ്പഴം ലഭ്യമാകുന്നു എന്നതാണ് പ്രത്യേകത.ഇതിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസത്തിന് ഏറ്റവുംകൂടുതല്‍ വികസന സാധ്യതയുള്ള ജില്ലയാണ് പാലക്കാട്. പറമ്പിക്കുളം,നെല്ലിയാമ്പതി,രായിരനെല്ലൂര്‍,ധോണി വെള്ളച്ചാട്ടം, കോട്ട, കാഞ്ഞിരപ്പുഴ, തസ്രാക്ക്, മംഗലം ഡാം എന്നിവയെല്ലാം കോര്‍ത്തിണക്കിയുള്ള ടൂറിസം സര്‍ക്യൂട്ട് ഫലപ്രദമായി ഉപയോഗിച്ചാല്‍ ടൂറിസം രംഗത്ത് കുതിച്ച്ചാട്ടം തന്നെ ഉണ്ടാകും.ട്രൈബല്‍ ടൂറിസവും, ഹെറിറ്റേജ് ടൂറിസവും ഉപയോഗപ്പെടുത്തേണ്ട മറ്റൊരു മേഖലയാണ്.

ആധുനിക സൗകര്യങ്ങളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുംപുരോഗതിക്ക് അടിസ്ഥാന ഘടകമാണ്. നഗര വികസനത്തിലൂടെ ജില്ലയുടെ മൊത്തം വികസനം ലഭ്യമാക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയിലൂടെ ഇതിനാണ് ശ്രമിക്കുന്നത്. പ്രസാദ്, സ്വദേശി ദര്‍ശന്‍ എന്നീ പദ്ധതികളും ശരിയായി ഉപയോഗിക്കണം.

തുടര്‍ന്ന് ഇറാംഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സിദ്ദീഖ് അഹമ്മദ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ജില്ല നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കുടിവെള്ള ക്ഷാമം.ഇത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിനാണ് താന്‍ തുടക്കം കുറിച്ചിട്ടുള്ളത്.

തുടക്കത്തില്‍ ചില പഞ്ചായത്തുകളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയവ സംരക്ഷിച്ചാല്‍ ഒരു പരിധിവരെ പ്രശ്‌നത്തിന് പരിഹാരമാകും. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പാലക്കാടിന് വികസന സധ്യതകള്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ.കെ.എ.കമ്മാപ്പ, ഡോ.സി.ഡി.പ്രേമദാസന്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, പി.യു.ചിത്ര, ജന്മഭൂമി യൂണിറ്റ് മനേജര്‍ പി.സുധാകരന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രമേഷ് ടി.ആര്‍, മാഗസിന്‍ എഡിറ്റര്‍ കെ.കെ.പത്മഗിരീഷ്, കോര്‍ഡിനേറ്റര്‍ പി.വി.ചന്ദ്രഹാസന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Cricket

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

Cricket

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

New Release

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

Kerala

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

പുതിയ വാര്‍ത്തകള്‍

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.