മുണ്ടക്കയം: കരിനിലം കളളുഷാപ്പില്‍നിന്നും രണ്ടു മോട്ടോര്‍ പമ്പുകളും പാചകവാതക സിലിണ്ടറും മോഷ്ടിച്ച കേസില്‍ കരിനിലം കല്ലൂപറമ്പില്‍ ജീവന്‍ലാല്‍(മനോജ് -42), കുമ്പളന്താനം, കെ.ജെ.സണ്ണി(42) എന്നിവരെ മുണ്ടക്കയം എസ്‌ഐ അനൂപ് ജോസും സംഘവും പിടികൂടി. കരിനിലത്തും പരിസര മേഖലയിലും മോട്ടോര്‍ പമ്പുകള്‍ മോഷണം പോകുന്നത് പതിവായിരുന്നു.
ഇത് സംബന്ധിച്ചും അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കളളുഷാപ്പിലെ മോഷണം അറിയുന്നത്.ഷാപ്പുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. രണ്ടു മോട്ടോറുകളും മുണ്ടക്കയത്തെ ആക്രി കടയിലും പാചകവാതക സിലിണ്ടര്‍ വരിക്കാനിയിലെ ഒരു വ്യാപാരിക്കും വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
















