Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസി കോയമ്പത്തൂര്‍, സേലം റൂട്ട് ഒഴിവാക്കി ബംഗളൂരു ഓണക്കാല സ്‌പെഷ്യല്‍ സര്‍വീസുകള്‍ അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 09:58 pm IST
in Kottayam

അനൂപ് ജി

കോട്ടയം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി തുടങ്ങുന്ന ബെംഗളൂരു സ്‌പെഷ്യല്‍ സര്‍വീസുകള്‍ അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങി. തിരക്കേറിയ കോയമ്പത്തൂര്‍, സേലം റൂട്ട് ഒഴിവാക്കി ബത്തേരി, കുട്ട വഴി ബെംഗളൂരുവിന് സര്‍വീസ് നടത്താനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇത് ഓണക്കാലത്ത് യാത്രക്കാരെ കൊള്ളയടിക്കുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ സര്‍വീസുകാരെ സഹായിക്കാനാണെന്നാണ് ആക്ഷേപം.

കോട്ടയം ഉള്‍പ്പെടെയുള്ള പ്രധാന ഡിപ്പോകളില്‍ നിന്ന് ഓണക്കാലത്ത് പ്രത്യേക സര്‍വീസുകള്‍ ബെംഗളൂര്‍ക്ക് തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറങ്ങിയത്. എല്ലാ ഓണക്കാലത്തും ബെംഗളൂരുവിലുള്ള മലയാളികള്‍ ഓണമുണ്ണുന്നതിനായി നാട്ടിലെത്താന്‍ ഏറെ ബുദ്ധിമുട്ട് സഹിക്കുന്നുണ്ട്.

ഇത്തവണയും ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിങ് തീര്‍ന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി മാത്രമാണ് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താനുള്ള മാര്‍ഗ്ഗം. എന്നാല്‍ സ്വകാര്യ അന്തര്‍ സംസ്ഥാന ബസ്സുകാരെ സഹായിക്കുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചതെന്നാണ് വിമര്‍ശനം.

കോയമ്പത്തൂര്‍, സേലം വഴി സര്‍വീസ് നടത്തിയാല്‍ കൂടുതല്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടും. കോട്ടയത്ത് നിന്നും മറ്റുമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറ്റവും പ്രയോജനപ്പെടുന്നത്. എന്നാല്‍ സേലത്ത് 3,000 രൂപ ടോള്‍ കൊടുക്കണമെന്ന പേരും പറഞ്ഞാണ് കെഎസ്ആര്‍ടിസി ഈ റൂട്ട് ഒഴിവാക്കിയത്. പകരം കണ്ടെത്തിയ റൂട്ടില്‍ കളക്ഷന്‍ വളരെ കുറവാണെന്നും രാത്രി സര്‍വീസിന് നിയന്ത്രണമുണ്ടെന്നും തൊഴിലാളി യൂണിയനുകള്‍ പറയുന്നു.

ബത്തേരി കഴിഞ്ഞാല്‍ യാത്രക്കാര്‍ വളരെ കുറവാണ്. കൂടാതെ ബത്തേരി വഴിയാണെങ്കില്‍ ഒന്നര മണിക്കൂര്‍ അധികം യാത്ര ചെയ്യേണ്ടതായും വരും. ഈ സാഹചര്യത്തില്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നഷ്ടമാകും. സ്‌പെഷ്യല്‍ സര്‍വീസുകളയായതിനാല്‍ നിലവുള്ള ടിക്കറ്റ് നിരക്കിനൊപ്പം 10 രൂപ കൂടി അധികം വാങ്ങിയാല്‍ ടോള്‍ പ്രശ്‌നത്തിന് പരിഹാരമാകും. എന്നാല്‍ ഈ നിര്‍ദ്ദേശം കെഎസ്ആര്‍ടിസി പരിഗണിക്കാന്‍ തയ്യാറായിട്ടില്ല.

കോട്ടയത്ത് നിന്ന് ബെംഗളൂരു ടിക്കറ്റ് നിരക്ക് 680 രൂപയാണ്. ഇത് 700 രൂപയായലും യാത്രക്കാര്‍ക്ക് നഷ്ടമാവില്ല. അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ 1500 മുതല്‍ 2000 രൂപയാണ് നിരക്ക്.

കഴിഞ്ഞ വര്‍ഷം ഓണത്തിന്റെ തൊട്ട് തലേ ദിവസം 3,000 രൂപ വരെ ചില സ്വകാര്യ സര്‍വീസുകാര്‍ വാങ്ങിയിരുന്നു. ഈ ഓണത്തിന് ഡീലക്‌സ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളാണ് കെഎസ്ആര്‍ടിസി ഓടിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

Kerala

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.