Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

പ്രായം മറന്ന് മണ്ണിനോട് മല്ലിട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 05:54 pm IST
inAgriculture

കൈക്കോട്ടുയര്‍ത്തി തരിശുപാടത്തെ കിളച്ചു മറിക്കുന്ന വയോധികനെ തെല്ല് അതിശയത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. അതെ, മണ്ണിനോട് മത്സരിക്കുമ്പോള്‍ പ്രായം മറക്കും ഈ മനസ്സ്. എണ്‍പതാം വയസിലും മണ്ണില്‍ പൊന്നുവിളയിച്ച് വിശ്വംഭര പണിക്കര്‍ എന്ന കര്‍ഷകന്‍ വിളിച്ചു പറയുന്നു ‘മണ്ണിന്റെ ഹൃദയമറിഞ്ഞാല്‍ പിഴയ്‌ക്കില്ല ഒരു കൃഷിയും.’

വാര്‍ധക്യത്തിലും കൃഷിയില്‍ സജീവമായ നെയ്യാര്‍ഡാം മരക്കുന്നം പ്രശാന്ത് ഭവനില്‍ വിശ്വംഭര പണിക്കര്‍ ഒരു നാടിന്റെയാകെ അഭിമാനമായത് കാര്‍ഷിക പഴമയുടെ തനിയാവര്‍ത്തനം സ്വന്തം പാടത്ത് കോറിയിട്ടതോടെയാണ്. പാടം ഉഴുതുമറിക്കാന്‍ യന്ത്ര സഹായം തേടുന്നവര്‍ക്ക് അപമാനമാണ് വിശ്വംഭരന്‍.’മണ്ണറിയാതെ മണ്ണിന്റെ മാറുപിളര്‍ന്ന് കാലം നോക്കി കൃഷിയിറക്കണം. കൃഷിക്കാരന്റെ പ്രാര്‍ത്ഥനയാകണം ഭൂമിക്കുനല്‍കുന്ന ആദ്യ വളം. മണ്ണ് ചതിക്കില്ല.’ വിശ്വംഭരന്‍ പങ്കു വയ്‌ക്കുന്നത് പാഠശാലയില്‍ പുസ്തകത്താളില്‍ നിന്നുള്ള അറിവല്ല,

കാലം പകര്‍ന്ന നാട്ടറിവാണ്. കൃഷിയില്‍ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടുന്നില്ല വിശ്വംഭരന്‍. തനിക്കു ശേഷം ഇരുന്നുണ്ണാന്‍ മാത്രം ശീലിച്ച മക്കളാരും ചേറുജീവിതത്തിലേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയുമില്ല. പക്ഷേ, കൃഷിയെ ജീവവായു പോലെ പ്രണയിക്കുന്ന വിശ്വംഭരന് ഇതുവിട്ടൊരു ജീവിതമില്ല.

വാഴ, പച്ചക്കറി, മരിച്ചീനി തുടങ്ങിയ കൃഷികളാണ് രണ്ടേക്കറോളം വരുന്ന വിശ്വംഭരന്റെ പാടത്തുള്ളത്. മണ്ണില്‍ വിഷം തൂകാതെയുള്ള കൃഷിരീതിയാണ് വിശ്വംഭരന് ശീലം. പുലര്‍ച്ചെ അഞ്ചിന് പാടത്തിറങ്ങിയാല്‍ വൈകുവോളം അധ്വാനിക്കും. സ്വന്തം വിയര്‍പ്പ് മണ്ണില്‍ ചാലിച്ചുണ്ടാകുന്നത് കഴിക്കുമ്പോള്‍ സ്വാദേറുമെന്ന ഈ വൃദ്ധന്റ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് വൈറ്റ് കോളര്‍ സങ്കല്‍പ്പത്തില്‍ ജീവിക്കുന്ന പുതു തലമുറയ്‌ക്കുള്ള മറുപടി കൂടിയാണ്. കൃഷി ആദായകരമല്ലെന്ന പരിവേദനങ്ങള്‍ വിശ്വംഭരനെന്ന ഇരുത്തം വന്ന കര്‍ഷകന്‍ ഖണ്ഡിക്കുന്നത് തന്റെ കൃഷിയിടം ചൂണ്ടിക്കാണിച്ചാണ്. ചെമ്പട്ടു പുതച്ചതു പോലെ കൊഴുത്തു നില്‍ക്കുന്ന ചീരത്തോട്ടം, കത്തിരിയും വെണ്ടയും വഴുതനയും ആരെയും മോഹിപ്പിക്കുന്ന വലിപ്പത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പടവലവും വെള്ളരിയും വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലെ ഭീമാകാരന്മാര്‍. ജൈവകൃഷിയിലൂടെ ഹരിതാഭമാക്കി മാറ്റിയ കൃഷിഭൂമിയില്‍ വിളയുന്നതൊക്കെ നൂറുമേനി. കൃഷിയില്‍ നഷ്ടം സംഭവിച്ച കണ്ണീര്‍ കഥകളും വിശ്വംഭരന് പങ്കുവയ്‌ക്കാനില്ല. ‘ലാഭകരമാണ് എനിക്ക് കൃഷി’- ഒറ്റവാക്കില്‍ മറുപടി.

കൃഷി ജീവിതത്തിന്റെ ഭാഗമാക്കിയതുകൊണ്ടാവാം രോഗങ്ങളൊന്നും തന്നെ പിടികൂടാറില്ലെന്ന് വിശ്വംഭരന്‍ പറയുന്നു. വിവാഹം കഴിഞ്ഞു പല സ്ഥലങ്ങളിലായി താമസിക്കുന്ന മക്കളും കൊച്ചുമക്കളും വീട്ടില്‍ എത്തിയാല്‍ അവര്‍ക്കു കൈനിറയെ വിഷമയമില്ലാത്ത പച്ചക്കറികളും വിശ്വംഭര പണിക്കര്‍ സമ്മാനമായി കൊടുത്തയയ്‌ക്കും. ഭാര്യ ഭാരതിയും മക്കളും ഇദ്ദേഹത്തിന്റെ കൃഷിയോടുള്ള അര്‍പ്പണ ഭാവത്തെ അഭിമാനത്തോടെയാണ് കാണുന്നത്. ഇക്കുറി കടുത്തവേനലായിട്ടും തന്റെ കൃഷിയിടത്തില്‍ ജലക്ഷാമം ഉണ്ടാകാതെ നോക്കാന്‍ ഇദ്ദേഹം പരിശ്രമിച്ചു. നീര്‍ച്ചാലുകള്‍ വെട്ടിത്തുറന്നും ചുമട്ടു വെള്ളം കോരിയും കൃഷിയെ പരിപാലിച്ചു. വേനല്‍ക്കാലത്ത് അനുഭവിച്ച ദുരിതങ്ങള്‍ക്ക് ദൈവത്തിന്റെ സമ്മാനമെന്നോണം മികച്ച വിളവാണ് ഈ കര്‍ഷക മുത്തച്ഛന് പാടത്തുനിന്ന് കിട്ടിയത്. സമപ്രായക്കാര്‍ ഊന്നുവടിയുടെ സഹായത്താല്‍ മുടന്തിനീങ്ങുമ്പോള്‍ വിശ്വംഭരന്‍ ഓര്‍മ്മിപ്പിക്കുന്നു’ വിയര്‍ത്തുണ്ടാല്‍ കിതയ്‌ക്കില്ല’.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.