ചങ്ങനാശേരി: ദാരിദ്ര്യ നിര്‍മ്മാജ്ജനവും ഭവനരഹിതര്‍ക്ക് വീടുമാണ് എസ്എന്‍ഡിപി യോഗം ലക്ഷ്യമിടുന്നതെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ മൈക്രോ ഫിനാസ് ഇന്‍സ്റ്റിട്യൂഷന്റെ 14 മത് വായ്പ്പാ വിതരണ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചങ്ങനാശേരി എസ്എന്‍ഡിപി യോഗം യൂണിയന് യോഗത്തിന്റെ നിരവധി ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.പതിനാലാമതു വായ്പ്പാ വിതരണ മേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ ഫണ്ട് പിരിവിന്റെ ഉത്ഘാടനം യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം.ജി ചന്ദ്രമോഹനന്,മാടപ്പള്ളി ശാഖാ യോഗാംഗമായ സജീവ് എന്നിവരില്‍ നിന്നും ഏറ്റു വാങ്ങിക്കൊണ്ടു ജനറല്‍ സെക്രട്ടറി നിര്‍വഹിച്ചു.ചവറയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇരുമ്പുകുഴി ശാഖാംഗങ്ങളുടെ കുടുംബത്തിന് യൂണിയന് സമാഹരിച്ച തുക ശാഖാ സെക്രട്ടറിയെ ജനറല്‍ സെക്രട്ടറി ഏല്‍പ്പിച്ചു.
എസ്എന്‍ഡിപി യോഗം വനിതാ സംഘത്തിന്റെ വിദ്യാഭ്യാസ സഹായ നിധി 1349-ാംനമ്പര്‍ തൃക്കൊടിത്താനം ശാഖാംഗമായ അഞ്ചു ഷാജിക്ക് യോഗത്തില്‍ വച്ച് ജനറല്‍ സെക്രട്ടറി നല്കി. യോഗത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയന്,ധനലക്ഷ്മി ബാങ്ക് ചങ്ങനാശേരി മാനേജര്‍ വി.അശോക്കുമാര്,യൂണിയന് വൈസ് പ്രസിഡന്റ് സജീവ് പൂവത്ത്, യൂണിയന് സെക്രട്ടറി പി.എം ചന്ദ്രന്, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം.ജി ചന്ദ്രമോഹനന്,യൂണിയന് കൗണ്‍സില്‍ അംഗങ്ങളായ സുരേഷ് പരമേശ്വരന്,പി.എന്‍ പ്രതാപന്, സി.ജി രമേശ്,എം.പ്രഭ, കെ.രാധാകൃഷ്ണന്, എ.രജനീഷ്,യൂണിയന് പഞ്ചായത്ത് കമ്മറ്റി മെമ്പര്‍ പി.കെ മുരളി,വനിതാ സംഘം പ്രസിഡന്റ് ശോഭ ജയചന്ദ്രന്,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അജിത് മോഹന്‍,മൈക്രോ ഫിനാസ് കോര്‍ഡിനേറ്റര്‍ പി.എസ് കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: