കണ്ണൂര്‍: എല്ലാ ഓഫീസ് മേധാവികള്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനായി കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലാ ട്രഷറി, ചക്കരക്കല്‍, കൊളച്ചേരി സബ് ട്രഷറികളിലെ ഡി ഡി ഒ മാര്‍ക്ക് ഇന്ന്(ആഗസ്ത് 18) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും തളിപ്പറമ്പ്, ശ്രികണ്ഠപുരം, പഴയങ്ങാടി, ആലക്കോട് സബ് ട്രഷറികളിലെ ഡി ഡി ഒ മാര്‍ക്ക് നാളെ(ആഗസ്ത് 19) തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന് ആര് ടി ഒ കോണ്‍ഫറന്‍സ് ഹാളിലും രാവിലെ 10 മണി മുതലാണ് ക്യാമ്പ്. സ്പാര്‍ക്കില്‍ ലഭ്യമായ രജിസ്ട്രേഷന് ഫോറം, ആധാര്‍, പാന്‍കാര്‍ഡുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോട്ടോ സഹിതം എത്തണം. ഫോണ്‍: 8281899513.
പ്രതികരിക്കാൻ ഇവിടെ എഴുതുക: