ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുറക്കുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് സമീപം
പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലയില്‍ നടതുറന്നു. പുതുവര്‍ഷാരംഭമായ ചിങ്ങപ്പുലരിയിലെ അയ്യപ്പദര്‍ശനത്തിനായി ഭക്തജനങ്ങളുടെ വന്‍തിരക്ക് സന്നിധാനത്ത് അനുഭവപ്പെടുന്നുണ്ട്.
ഇന്നലെ വൈകിട്ട് 5ന് പുതിയ തന്ത്രി കണ്ഠരര് മഹേഷ്‌മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറന്ന് നെയ്‌ത്തിരി ജ്വലിപ്പിച്ചു. അടുത്ത വര്‍ഷത്തേക്കുളള തന്ത്രിയായി കണ്ഠരര് മഹേഷ്‌മോഹനര് ചുമതലയേറ്റു.
















