കൊച്ചി: മോശമായി സംസാരിക്കുകയും വര്‍ഗീയാക്ഷേപം നടത്തുകയും ചെയ്തുവെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിനെ ചോദ്യം ചെയ്തു. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണു ചോദ്യംചെയ്യലിനായി ടിനി ടോം കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരായത്.
രാത്രിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ടിനി ടോമിന് മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.















