തലശ്ശേരി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച ‘തിരംഗ് യാത്ര’ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി ദേശീയ പതാക യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിന് കൈമാറി ഉദ്ഘാടനം ചെയ്തു. സി.എം.ജിതേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജന:സെക്രട്ടറി ആര്‍.വി.രത്‌നാകരന്‍, ബിജെപി സംസ്ഥാനസമിതി അംഗം കെ.എന്‍.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന തിരംഗ് യാത്ര നഗര പ്രദക്ഷിണത്തിന് ശേഷം പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.രതീഷ്, കെ.ജിയേഷ്, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ.എം.റിധിന്‍, ലസിത, സ്മിത ജയമോഹന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
















