കണ്ണൂര്‍: സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും വിവിധ കോളേജുകളില്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് പ്രവേശനം ലഭിച്ച ശേഷം പഠനം പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തവരോ, പരീക്ഷയില്‍ പരാജയപ്പെട്ടവരോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് സൗജന്യമായി വിദഗ്ധ പരിശീലനം നല്‍കും. പദ്ധതിയില്‍ ചേരുവാന്‍ യോഗ്യതയുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ പേര്/കോഴ്‌സ് വിവരങ്ങള്‍ ശേഖരിക്കുന്നത് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ ആണ്. ഈ പ്രത്യേക പരിശീലനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ംംം.ഴശള.േൃല.െശി/മൊൗിിമവേശ എന്ന വെബ്‌സൈറ്റിലെ ലിങ്കില്‍ പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 20. ഫോണ്‍: 9447269504, 9447754626, 04712596960.
















