വിദ്യാനഗര്‍: ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തുണിഅലക്കിക്കൊണ്ടിരിക്കെ പുഴയില്‍ വീണ് കാണാതായി. ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22)യെയാണ് ചേരൂര്‍ പുഴയില്‍ കാണാതായത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ പുഴയോട് ചേര്‍ന്ന് വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെ അബദ്ധത്തില്‍ പുഴയില്‍ വീണതായാണ് സംശയിക്കുന്നത്. ശനിയാഴ്ചയാണ് റുമൈസയും ഭര്‍ത്താവും കുഞ്ഞും ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
















