ന്യൂ മാഹി: ന്യൂമാഹി െ്രെപമറി ഹെല്‍ത്ത് സെന്റര്‍ രണ്ടാം വാര്‍ഷികം സപ്തമ്പര്‍ ആദ്യവാരം ആഘോഷിക്കും. ഇതിന്റെ ഭാഗമായി അഞ്ച് വിഭാഗങ്ങളിലായി വൈദ്യ പരിശോധന കേമ്പുകള്‍ നടക്കും.ആരോഗ്യ വകുപ്പ് മന്ത്രിയും, സ്ഥലം എംഎല്‍എയും സംബന്ധിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ചന്ദ്രദാസന്‍ ചെയര്‍മാനായും ഡോ.പ്രദോഷ് കുമാര്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. എ.വി.ചന്ദ്രദാസന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.റീജ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ.അനിത, എം.കെ.സെയ്തു, വാര്‍ഡ് അംഗങ്ങളായ സിദ്ദിഖ് സന, സെമീര്‍ വിവിധ കക്ഷി പ്രതിനിധികളായ വി.കെ.സുരേഷ് ബാബു, എന്‍.കെ.പ്രേമന്‍, സി.ആര്‍.റസാഖ്, സുധീര്‍ കേളോത്ത്, സി.കെ.പ്രകാശന്‍, എസ്.കെ.വിജയന്‍, പായറ്റ ചന്ദ്രന്‍, കുറ്റിയന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















