കോട്ടയം: പ്രകൃതിയെം സംരക്ഷിച്ചു കൊള്ളാമെന്ന് ഫോട്ടോവൈഡ് ക്യാമറ ക്ലബ്ബിലെ ഫോട്ടോഗ്രാഫര്‍മാര്‍ വേമ്പനാട് കായലിലെ മൂരിക്കന്‍ കായലോരത്ത് പ്രതിജ്ഞ എടുത്തു. 40 ഫോട്ടോഗ്രാഫര്‍മാര്‍ പ്രതിജ്ഞയില്‍ പങ്കെടുത്തു. കായലിനെയും, നദികളെയും, പുഴകളെയും മാലിന്യകരമാക്കുന്ന മനുഷ്യരുടെ അരുതായ്‌മക്കെതിരെ ക്യാമറ ചലിപ്പിച്ചാണ് ഫോട്ടോഗ്രാഫര്‍മാര്‍ പ്രതികരിച്ചത്. കായലില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യ കൂമ്പാരങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.
കായലിലെയും, പുഴകളിലെയും മാലിന്യ ചിത്രങ്ങളുടെ സ്ലൈഡ് പ്രദര്‍ശനം ജനങ്ങള്‍ക്കിടയില്‍ നടത്തും.
















