കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ സ്ഥിരാംഗത്വമുളളവര്‍ക്കു നല്‍കുന്ന ഓണം ബോണസ് ലഭിക്കുന്നതിന് അംഗങ്ങള്‍ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ കോപ്പി സഹിതം 23നകം നേരിട്ട് ഹാജരായി ബന്ധപ്പെട്ട രജിസ്റ്ററില്‍ ഒപ്പിട്ടു നല്‍കണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. ഒപ്പിട്ടു നല്‍കുന്നവരുടെ ബോണസ് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുളള അംഗത്വത്തിന്റെ അടിസ്ഥാനത്തിലാണ് ബോണസ് അനുവദിക്കുക. താലൂക്ക് അടിസ്ഥാനത്തില്‍ ആഗസ്റ്റ് 16ന് ചങ്ങനാശ്ശേരി മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തിലും 17ന് കോട്ടയം, തിരുനക്കര അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തിലും 18ന് വൈക്കം താലൂക്ക് ഭാഗ്യക്കുറി ഓഫീസിലും 19ന് പാലാ അമ്പാടി ഓഡിറ്റോറിയത്തിലും സംഘടിപ്പിക്കുന്ന സിറ്റിംഗുകളില്‍ ഗുണഭോക്താക്കള്‍ക്ക് രജിസ്റ്ററില്‍ ഒപ്പു വയ്‌ക്കുന്നതിനുളള സൗകര്യം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 0481 2300390 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.
















