Categories: Kannur

രജതജൂബിലി സംഗമം 15ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍:ഗവ.എഞ്ചിനിയറിങ്ങ് കോളജ് 1988-92 ബാച്ച് രജതജൂബിലി സംഗമം 15ന് നടക്കും. മെമ്മോറിയ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംഗമത്തോടനുബന്ധിച്ച് 15ന് കോളജ് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് കാലത്ത് പത്തിന് ശാസ്ത്രപ്രതിഭ ഡോ.അച്ചുത് ശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പഠിപ്പിച്ച അധ്യാപകരെ ആദരിക്കുകയും കോളജിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും. അകാലത്തില്‍ വിട്ടുപിരിഞ്ഞ സുഹൃത്ത് വി.അനില്‍കുമാറിന്റെ പേരിലാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍ എഞ്ചിനിയറിങ്ങ് കോളജില്‍ നിന്നും പഠിച്ച് പുറത്തിറങ്ങിയ, ബൈജൂസ് ആപ്പിലൂടെ ലോക പ്രശസ്തനായ ബൈജു രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂര്‍ ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന മാരിത്തെയ്യം അന്നേദിവസം ഉണ്ടായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ.ശ്രീകുമാര്‍, എം.കൃഷ്‌ണേന്ദു, പ്രൊഫു.വി.വി.മധു, എം.വിനോദ്, ഷാജി മോന്‍ എന്നിവര്‍ പങ്കെടുത്തു.

Recent Posts