കുടമാളൂര്‍: സംഘമിത്ര സേവാസമിതിയും സുദര്‍ശന ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് രാമായണസത്രവും വൈദ്യശാത്ര രംഗത്തെ പ്രഗത്ഭരെ ആദരിക്കലും 13ന് നടക്കും. പുളിഞ്ചുവട് കവലയക്ക് സമീപം ശ്രീരംഗനഗറില്‍ രാവിലെ 6ന് അഖണ്ഡരാമായണ പാരായണം ആരംഭിക്കും.
വൈകിട്ട് നടക്കുന്ന സമാദരണസഭയില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് സര്‍ജ്ജനവുമായ ഡോ. ടി.കെ. ജയകുമാര്‍, ഹൃദ്രോഗവിഭാഗം മേധാവി ഡോ. വി.എല്‍. ജയപ്രകാശ്, യൂറോളജി വിഭാഗം മേധാവി ഡോ. സുരേഷ് ഭട്ട്, നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാര്‍, ന്യൂറോസര്‍ജറി വിഭാഗം മേദാവി ഡോ. പി.കെ. ബാലകൃഷ്ണന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി.പി. വിജയന്‍, ഐസിഎച്ച് ആര്‍എംഒയും പീഡിയാട്രിക് മെഡിസിന്‍ മേധാവിയുമായ ഡോ. ജയപ്രകാശ്, പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സിആര്‍. സജിത്കുമാര്‍ എന്നിവരെ ആദരിക്കും.
ബാലഗോകുലം ജില്ലാപ്രസിഡന്റും വാഴൂര്‍ എന്‍എസ്എസ് കോളേജ് പ്രൊഫസറുമായ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂരപ്പന്‍ കോളേജിലെ അസോസിയേറ്റ്ഡ് പ്രൊഫ. ഡോ. സരിതാശ്രീറാം മുഖ്യപ്രഭാഷണം നടത്തും. കുടമാളൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരിക്കും.
















