ന്യൂദല്‍ഹി: കോണ്‍ഗ്രസിന് ഭാവിയില്ലെന്ന വിലാപവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. ജയറാം രമേശിന് ശേഷം മറ്റൊരു പ്രമുഖകോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യരാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവില്ലായ്‌മക്കെതിരെ രംഗത്തെത്തിയത്.
കോണ്‍ഗ്രസിന് ലോക്‌സഭയില്‍ 44 എംപിമാരെയുള്ളുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും പുതിയ ആശയങ്ങള്‍ ആവശ്യമാണെന്നും അയ്യര്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പുപോലെ കോണ്‍ഗ്രസിനെ ഇത്രയേറെ വിഷമിപ്പിച്ച മറ്റൊരു സംഭവം ഇതിനുമുമ്പുണ്ടായിട്ടില്ല. ഇത് ഭാവിയെക്കുറിച്ച് ഏറെ ആശങ്ക ഉണ്ടാക്കുന്നതായും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
















