ചെന്നൈ: എഐഎഡിഎംകെ ഒ. പനീര്‍ശെല്‍വം വിഭാഗവും മുഖ്യമന്ത്രി ഇ. പളനി സ്വാമിയുടെ നേതൃത്വത്തിലുളള വിഭാഗവും ലയിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
ലയനത്തോടെ പളനി സ്വാമി മുഖ്യമന്ത്രിയായിത്തുടരുമെന്നും പനീര്‍ ശെല്‍വം ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇദ്ദേഹത്തിന് ധനകാര്യമോ പൊതുമരാമത്തോ നല്‍കുമെന്നാണ് സൂചന.
ആഗസ്റ്റ് 15ന് ലയമുണ്ടാകുമെന്നും മന്ത്രി ഡി. ജയകുമാര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സെമ്മലൈ, പാണ്ഡ്യരാജന്‍ തുടങ്ങിയവര്‍ മന്ത്രിമാരാകുമെന്നും അദ്ദേഹം പറഞ്ഞു.
















