കണ്ണൂര്‍: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്നതവിജയികളായി വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് ദാനവും മുന്‍കാല ദേശീയ സംസ്ഥാന പോലീസ് കായിക താരങ്ങളെ ആദരിക്കല്‍ ചടങ്ങും നടക്കും. ജില്ലാ ഭാരവാഹികളായ എം.നാരായണന്‍, കെ.വി.പുരുഷോത്തമന്‍, വി.സരോജിനി എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും ചടങ്ങില്‍ നടക്കും. രാഘവന്‍ മുയ്യത്തിന്റെ അധ്യക്ഷതയില്‍ രാവിലെ 11ന് ജില്ലാ പോലീസ് മേധാവി ശിവ വിക്രം അവാര്‍ഡ് വിതരണം ചെയ്യും. പി.കെ.ലംബോദരന്‍ നായര്‍, ഫോട്ടോ അനാച്ഛാദനവും അംഗത്വ വിതരണവും നടത്തും.
















