തളിപ്പറമ്പ്: എല്‍പി തലത്തിലെ പിരിയഡുകള്‍ കൂടി തസ്തിക നിര്‍ണ്ണയത്തിന് പരിഗണിച്ച് സംസ്‌കൃകൃതാധ്യാപകരെ ക്ലബ്ബ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഡിപ്ലോയ് ചെയ്ത സംസ്‌കൃതാധ്യപകര്‍ക്ക് മാതൃവിദ്യാലയത്തില്‍ തുടരാന്‍ അവസരം ഉണ്ടാക്കണമെന്നും തളിപ്പറമ്പ് അക്കിപറമ്പ് യുപി സ്‌കൂളില്‍ ചേര്‍ന്ന സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐരീഷ് ആറാങ്കോട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി.സനല്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ബി.കുബേരന്‍ നമ്പൂതിരി സ്വാഗതവും രാകേഷ് കണ്ടങ്കാളി നന്ദിയും പറഞ്ഞു. വാസുദേവന്‍ മാടായി, സുജിത്ത് ചേലേരി. അനുമോഹന്‍, ശങ്കരനാരായണന്‍, മണികണ്ഠദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി. മുരളികൃഷ്ണന്‍ (പ്രസിഡണ്ട്), വി.ജെ.പി.വിഷ്ണു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
















