ആലക്കോട്: ആലക്കോട് കാവുംകുടിയില്‍ കൊല്ലക്കുഴിയില്‍ പരേതനായ സുകുമാരന്‍ നായരുടെ മകന്‍ സതീഷ് കുമാറിന്റെ ചികിത്സാ സഹായാര്‍ത്ഥം ചികിത്സാ കമ്മറ്റി രൂപീകരിച്ചു. തലച്ചോറിലുണ്ടായ ഫംഗസ് ബാധയെ തുടര്‍ന്ന് സതീഷ് കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. ചികിത്സാച്ചെലവിലേക്കായി ഏകദേശം 12 ലക്ഷത്തോളം രൂപ വേണ്ടിവരും. നിര്‍ധനമായ കുടുംബത്തിന് ഇപ്പോള്‍ത്തന്നെ ചികിത്സക്കായി രണ്ട് ലക്ഷത്തിലേറെ രൂപ ചെലവായിക്കഴിഞ്ഞു. തുടര്‍ ചികിത്സക്കായി പി.കെ.പ്രകാശ് കണ്‍വീനറായും കെ.കെ.നാരായണന്‍ ജോയന്റ് കണ്‍വീനറായും ആലക്കോട് കേന്ദ്രമായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ചികിത്സാച്ചെലവിലേക്കായി സാമ്പത്തിക സഹായം ചെയ്യാനാഗ്രഹിക്കുന്നവര്‍ ആലക്കോട് സിണ്ടിക്കേറ്റ് ബാങ്കിലെ 42292200133036 നമ്പര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ(ഐഎഫ്എസ്‌സി- എസ്‌വൈഎന്‍ബി 0004229) കമ്മറ്റിക്ക് നേരിട്ട് ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
















