മാഹി: പുതുച്ചേരി സംസ്ഥാന നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ബിജെപി എംഎല്‍എമാര്‍ക്ക് 12 ന് മാഹിയില്‍ സ്വീകരണം നല്‍കും. വൈകുന്നേരം 5.30 ന് മാഹി മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം ബിജെപി കേരളസംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് സത്യന്‍ ചാലക്കര അധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ് ബാബു, കെ.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിക്കും.
















