ചെറുപുഴ: ചെറുപുഴ ജെഎംയുപി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ് ഹിരോഷിമയിലെ രക്തസാക്ഷികളുടെ സ്മരണയ്‌ക്കായി ദീപം തെളിച്ചു. വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഓരോ ദീപം ഉയര്‍ത്തിപ്പിടിച്ച് ലോക സമാധാനത്തിനായി പ്രതിജ്ഞയെടുത്തു. മുഖ്യാധ്യാപിക കെ.വി.നീന യുദ്ധവിരുദ്ധ സന്ദേശം നല്‍കി. അശ്വതി രവീന്ദ്രന്‍ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. യുദ്ധ വിരുദ്ധ പോസറ്റര്‍ രചനാ മല്‍സരവും നടത്തി. കെ.കെ.സുരേഷ് കുമാര്‍, കെ.സതീഷ്, പി.ലീന എന്നിവര്‍ നേതൃത്വം നല്‍കി. പോസ്റ്റര്‍ രചനാ മല്‍സരത്തില്‍ ആദിത്യപ്രേം ഒന്നാം സ്ഥാനവും എസ്.സുദേവ് രണ്ടാംസ്ഥാനവും നേടി.
















