Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

റെയില്‍വേ സ്‌റ്റേഷന്‍ റോഡ് കടക്കാന്‍ മൂക്കുപൊത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 08:33 pm IST
inPathanamthitta

 

തിരുവല്ല: റെയില്‍വേസ്‌റ്റേഷന്‍ റോഡില്‍ വടക്കുഭാഗത്തായി റോഡരുകില്‍ മാലിന്യകൂമ്പാരം. റെയില്‍വേസ്‌റ്റേഷന്‍ റോഡിന്റെ സ്‌റ്റേഷന്‍ കവാടത്തിനോട് ചേര്‍ന്ന ഭാഗത്താണ് മാലിന്യം കൂടി കിടക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും കാടുപിടിച്ച് കിടക്കുന്നതിനാല്‍ മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യവുമാണ്.

മാലിന്യത്തില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനായി നായ്‌ക്കളും കൂടും. അതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും ഇതുവഴി വരാന്‍ ഭയമാണ്. മാലിന്യം കാരണം രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. മഴ കനത്തതോടെ മാലിന്യം റോഡിലേക്ക് ഒലിച്ചിറങ്ങാനും തുടങ്ങി.

റോഡിന്റെ ഇരുവശവും മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാല്‍ കൊതുകുകളുടെ ശല്യം രൂക്ഷമാണ്. ഇതിന് തൊട്ടടുത്തുതന്നെയാണ് സ്‌റ്റേഷന്‍. അതിനാല്‍ യാത്രക്കാര്‍ക്കും കൊതുക് ശല്യവും രൂക്ഷമാണ്. റെയില്‍വേസ്‌റ്റേഷന് സമീപം നിരവധി ഫ്‌ളാറ്റുകള്‍ ഉണ്ട്. അവിടെനിന്നാവാം മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നത്. ഇവിടെയൊരിടത്തും മാലിന്യം സൂക്ഷിക്കാനായി മാലിന്യ സംഭരണികളോ മറ്റ് സൗകര്യങ്ങളോ ഇല്ല.

കൃത്യമായി നഗരസഭ മാലിന്യങ്ങള്‍ നീക്കുന്നുമില്ല. ജില്ലയിലെ ഏക റെയില്‍വേ സ്‌റ്റേഷനിലോട്ടുള്ള റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഓടയില്ലാത്തതുമൂലം ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടാണ്. തിരുവല്ല റെയില്‍വേസ്‌സ്‌റ്റേഷന്‍ എ ഗ്രേഡ് സ്‌റ്റേഷനാക്കുമെന്നും വന്‍ വികസനം ഒരുവര്‍ഷത്തിനകം ഉണ്ടാകുമെന്നും പലതവണയും അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്‌റ്റേഷനിലോട്ടുള്ള വഴിയില്‍കൂടി ഒരു ലോറിയോ ടിപ്പറോ കടന്നുപോയാല്‍ തന്നെ വഴി തടസപ്പെടും.

ധാരാളം യാത്രക്കാര്‍ രാത്രിയും പകലും ഒരുപോലെ യാത്ര ചെയ്യുന്ന വഴിയില്‍ പല വൈദ്യുതവിളക്കുകളും കത്തുന്നില്ല. സ്‌റ്റേഷനിലോട്ട് വരുന്ന വഴി രാത്രിയില്‍ ഇരുട്ടുമൂടി കിടക്കുന്നു. റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ആര്‍.എം.എസ്. ഓഫീസിന്റെ മുന്‍വശത്തും കാടു കയറി കിടക്കുകയാണ്. സ്‌റ്റേഷന്‍ പണികള്‍ക്കായി ധാരാളം മെറ്റിലുകള്‍ ഇറക്കിയതു കാണാന്‍ പോലുമാകാതെ കാട് മൂടി കിടക്കുകയാണ്. സ്‌റ്റേഷനില്‍ ഇറങ്ങി പ്രൈവറ്റ് സ്റ്റാന്‍ഡിലോട്ടും ടി.കെ. റോഡിലോട്ടും പോകാവുന്ന വഴിയും കാടും മൂടിയും വെള്ളക്കെട്ടും കാരണം യാത്രായോഗ്യമല്ല. രാത്രികാലങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. റെയില്‍വേ ക്വാര്‍ട്ടേഴ്‌സുംപരിസരവും വരെ കാട് കയറി കിടക്കുകയാണ്. റെയില്‍വേസ്‌റ്റേഷന് തൊട്ടടുത്തുള്ള തീപ്പനി ഓവര്‍ബ്രിഡ്ജിന് സമീപമാണ് മറ്റൊരു പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രം. മാസങ്ങളോളമായി ഇവിടെ മാലിന്യം നീക്കാതെ കിടക്കുകയാണ്. ഇപ്പോള്‍ മാലിന്യം കുന്നോളമായി. ഇവിടെ ഓവര്‍ബ്രിഡ്ജിനടിയില്‍നിന്ന് ഉറവ ജലം താഴേക്ക് ഒഴുകുന്നുമുണ്ട്. അതിനാല്‍ മാലിന്യങ്ങള്‍ പഴയ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലോട്ട് ഒലിച്ചിറങ്ങുകയാണ്. ഇതുവരെയും നഗരസഭ മാലിന്യം നീക്കാനായി ഒരു കൃത്യമായി പരിപാടികളോ പദ്ധതികളോ തയാറാക്കിയിട്ടില്ല. ജനം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ഫ്‌ളാറ്റുകളുടെ അടുത്തുമൊക്കെ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാതെ മറ്റ് മാര്‍ഗങ്ങളൊന്നുംതന്നെയില്ല.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.