ബംഗളൂരു: കര്‍ണാടകയില്‍ ആറ് മാസത്തിനുള്ളില്‍ പ്രാദേശിക ഭാഷയായ കന്നഡ എല്ലാ ബാങ്ക് ഉദ്യോഗസ്ഥരും പഠിച്ചിരിക്കണമെന്നും അല്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്നും നിര്‍ദ്ദേശിക്കുന്ന വിജ്ഞാപനം പുറത്ത് വന്നു.
ദേശസാല്‍കൃത, ഗ്രാമീണ ബാങ്കുകള്‍ക്കെല്ലാം ഇതു സംബന്ധിച്ച വിജ്ഞാപനം കന്നഡ വികസന കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ട്. കന്നഡ അറിയാത്ത ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാപനം ബാധകമാണ്.
















