Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി പുതിയ പാലം നിര്‍മ്മാണത്തിലെ അപാകതകള്‍ ജാഗ്രതക്കുറവെന്ന് നിഗമനം കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ വീഴ്ച അന്വേഷിക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 10:51 pm IST
inKannur

ഇരിട്ടി: കനത്തമഴയെത്തുടര്‍ന്ന് ഇരിട്ടിപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ പുതിയ പാലത്തിനായി നിര്‍മിച്ച പൈലിംങ് തൂണ്‍ ഒഴുകിപ്പോയ സംഭവത്തില്‍ കെ എസ്ടിപിയുടെ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ വീഴ്ചയും അന്വേഷിക്കുന്നു. പുതിയ പാലത്തിന്റെ ഡിസൈന്‍ ഉറപ്പാക്കുന്നതില്‍ ജാഗ്രത കൂറവ് സംഭവിച്ചുവെന്നു തന്നെയാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകറിന്റെയും കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ അജിത് പാട്ടീലിന്റെയും നേതൃത്വത്തില്‍ ഉന്നതതല സംഘം നേരിട്ടെത്തി നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ വിവാദമായ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പാലം സന്ദര്‍ശനത്തിനിടയില്‍ മരാമത്ത് സെക്രട്ടറിയാവട്ടെ ബന്ധപ്പെട്ടവരോടുള്ള ചര്‍ച്ചയില്‍ സംഭവത്തിലുള്ള അനിഷ്ടം വെളിപ്പെടുത്തുന്ന വിധത്തില്‍ തന്നെയാണ് സംസാരിച്ചത്.

ചെന്നെയില്‍ നിന്നുള്ള ഐഐടി സംഘത്തെക്കൊണ്ട് സ്ഥലം സന്ദര്‍ശിപ്പിച്ച് സര്‍ക്കാര്‍ തലത്തില്‍ അഭിപ്രായം തേടാനും തീരുമാനിച്ചു. യഥാര്‍ഥ പാലം താങ്ങേണ്ട തൂണ്‍ ഉറപ്പിക്കേണ്ട പൈലിംങ് തൂണാണ് ഒഴുകിയത്. ഇത് ടെസ്റ്റ് പൈലിംങ്ങായിരുന്നെന്നും ഭാരപരിശോധന നടത്തിയ ശേഷമേ ഉറപ്പാക്കുമായിരുന്നുള്ളുവെന്നുമുള്ള വാദവും കെഎസ്ടിപിയും ലോകബാങ്കും തള്ളികളഞ്ഞാണ് കര്‍ശന ഇടപെടല്‍ നടത്തിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള പാലം നിര്‍മാണവിദഗ്ധന്‍ കൂടിയായ കാര്‍ത്തിക്കുമായി രണ്ടാഴ്ചയ്‌ക്കുള്ളില്‍ ലോക ബാങ്ക് സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെയും ചെന്നെ ഐഐടി സംഘത്തിന്റെയും അഭിപ്രായങ്ങള്‍ അറിഞ്ഞശേഷം പാലം നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്നാണ് തീരുമാനം.

കല്ലടയാറിന്റെ മുകളിലൂടെയുള്ള ഏനാത്ത് പാലം തകര്‍ന്നത് ഓര്‍മിപ്പിച്ചായിരുന്നു മരാമത്ത് സെക്രട്ടറി സന്ദര്‍ശനവേളയില്‍ കരാറുകാരുടെയും കണ്‍സള്‍ട്ടന്‍സിയുടെയും പ്രതിനിധികളോടു സംസാരിച്ചത്. കെഎസ്ടിപി തന്നെ മാതൃകയായി ഉയര്‍ത്തി കാട്ടുന്ന പൊന്‍കുന്നംതൊടുപുഴ റോഡ് ഉള്‍പ്പെടെ നിര്‍മിച്ച മികച്ച കരാറുകാരനാണ് തലശേരിവളവുപാറ റോഡിലെ കള്‍റോഡ്‌വളവ് പാറ റീച്ച് പൂനര്‍നിര്‍മിക്കുന്നത്. ഇപ്പോള്‍ തന്നെ കെഎസ്ടിപി പ്രതീക്ഷിച്ചതിലും അധികം പ്രവൃത്തികളും ഇവിടെ നടന്നിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ത്തന്നെ പാലം നിര്‍മാണത്തില്‍ കരാറുകാരെക്കാള്‍ ഉപരിയായി കണ്‍സള്‍ട്ടന്‍സിക്ക് വീഴ്ച വന്നുവെന്നാണ് നിരീക്ഷണം. സംസ്ഥാനത്ത് ഉയരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പാലങ്ങളില്‍പ്പെട്ടതാണ് ഇരിട്ടി. തൂണിന് 12 മീറ്ററോളം ഉയരം വരും. 48 മീറ്റര്‍ നീളത്തില്‍ വരുന്ന മൂന്നു സ്പാനുകളാണ് ഉണ്ടാവുക. ഇതില്‍ രണ്ടു തൂണ്‍ പുഴയിലാണ്. പായം പഞ്ചായത്തിന്റെ തീരത്തുള്ള പൈലിംങ്ങാണ് ഒഴുകിയത്. നാലു മീറ്ററില്‍ കുറഞ്ഞ ആഴത്തലായിരുന്നു പൈലിംങ്ങ്. ഇതിനുള്ളില്‍ കാഠിന്യമുള്ള പാറ കിട്ടിയെന്നായിരുന്നു പറഞ്ഞിരുന്നത്.

കുടക് വനാന്തരങ്ങളില്‍ നിന്ന് ഉത്ഭവിച്ചെത്തുന്ന ബാരാപ്പുഴയും വയനാടന്‍ ചുരത്തിലൂടെ എത്തുന്ന ബാവലിപുഴയും സംഗമിച്ച് ഒഴുകുന്ന വളപട്ടണം പുഴയ്‌ക്ക് കുറുകെയാണ് ഇരിട്ടി പാലം. മഴക്കാലത്ത് സ്ഥിരമായി ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ പാറകളടക്കം ഒലിച്ചെത്തുന്ന കുത്തൊഴുക്കുള്ള പുഴയെന്നതിനൊപ്പം വേനല്‍ കാലത്ത് പഴശ്ശി അണക്കെട്ടിന്റെ സംഭരണിയുമാണിത്. ഈ വിധത്തിലുള്ള ജാഗ്രത കണ്‍സള്‍ട്ടന്‍സി കാണിച്ചില്ല. കെഎസ്ടിപി നിയോഗിച്ചിട്ടുള്ള കണ്‍സള്‍ട്ടന്‍സിയുടെ എന്‍ജീയര്‍മാരും ജീവനക്കാരും മുഴുവന്‍ സമയവും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നത്. യഥാര്‍ഥത്തില്‍ ഇരിട്ടിപ്പുഴയില്‍ ഓപ്പണ്‍ ഫൗണ്ടേഷന്‍ രീതിയായിരുന്നു ആദ്യം ശുപാര്‍ശ ചെയ്തിരുന്നത്. പഴയ പാലത്തോടു ചേര്‍ന്നായതിനാല്‍ പഴയ പാലത്തിന്റെ തൂണിന് തകരാര്‍ സംഭവിച്ചേക്കാമെന്ന വിലയിരുത്തിയാണ് പൈലിംങ്ങിലേക്ക് മാറിയതെന്നാണ് വാദം. ഈ നിലപാടിനെ സംശയിക്കുന്നില്ലെങ്കിലും അനുബന്ധമായി നടത്തിയ ചില വീഴ്ചകളാണ് ഗുരുതരമായി കാണുന്നത്. മേഖലയില്‍ ജബ്ബാര്‍കടവ് പാലം അടക്കം 12 പാലങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച മരാമത്തിലെ റിട്ട. എഞ്ചിനീയര്‍ കണ്‍സള്‍ട്ടന്‍സിയുടെ എഞ്ചിനിയറായി ഇരിട്ടി പാലം സൈറ്റില്‍ ചുമതലയിലുണ്ടായിരുന്നു. പൈലിംങ്ങ് രീതിയിലുള്‍പ്പെട ആശങ്ക അറിയിച്ചതിനാലാണെന്ന് പറയുന്നു ഇദ്ദേഹത്തെ തലശ്ശേരി-കള്‍റോഡ് സൈറ്റിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ പൈലിംങ്ങ് വിവാദമായതോടെ അദ്ദേഹത്തെ തിരിച്ചു നിയമിച്ചിട്ടുണ്ട്.

ഇരിട്ടി പാലം നിര്‍മാണത്തിനുള്ള ഡിസൈന്‍ ചെന്നെ ഐഐടി സംഘത്തെയോ, ബംഗഌരുവിലുള്ള സമാനമായ ഏജന്‍സിയെ സ്ഥലം സന്ദര്‍ശിപ്പിച്ച് പരിശോധന നടത്തിയ ശേഷമെ ഉറപ്പാക്കാവൂവെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ലോക ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡിസൈന്‍ കാണിച്ച് അനുമതിയാക്കിയെങ്കിലും ഇവരെക്കൊണ്ട് സ്ഥലം സന്ദര്‍ശിപ്പിച്ചിട്ടില്ലെന്നാണ് ലോക ബാങ്ക് പ്രതിനിധികള്‍ കണ്ടെത്തിയിട്ടുള്ളത്. ഇക്കാരണങ്ങളാലാണ് ലോക ബാങ്ക് കര്‍ശന ഇടപെടല്‍ നടത്തുന്നതും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.