ചാലക്കുടി: വാല്‍പ്പാറയില്‍ വീണ്ടും ജനവാസ മേഖലയില്‍ പുലിയാക്രമണം. പുലി ആടിനെ കൊന്നു തിന്നു. വാല്‍പ്പറ ടൗണിനോട് ചേര്‍ന്നുള്ള സിങ്കോണ്‍ കോളനിയില്‍ സെല്‍വന്റെ വീട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെയാണ് പുലി കടിച്ചു കൊന്നത്.
നാല് ആടുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണത്തെ കൊന്നു.ഒരെണ്ണത്തിന് പരിക്കേറ്റിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് മാര്‍ക്കറ്റ് പരിസരത്ത് പുലിയെ കണ്ടിരുന്നു. ആടിനെ കൊന്നു തിന്നുകയും ചെയ്തിരുന്നു.
നൂറില്‍പ്പരം വീടുകള്‍ ഉള്ള കോളനിയില്‍ രാത്രി കാലങ്ങളില്‍ പുലിയിറങ്ങുന്നതിനെ തുടര്‍ന്ന് ജനം ഭീതിയിലാണ്.എത്രയും വേഗം പുലിയെ കണ്ട പ്രദേശങ്ങളില്‍ കൂടുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: