Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 08:25 am IST
inKerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കേറ്റ കനത്ത പരാജയത്തിന്റെ കാരണം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണെന്ന് പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണം മതന്യൂനപക്ഷങ്ങളുടെ ഏകീകരണവും മാധ്യമങ്ങളുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നാം നാള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പിണറായി വിജയന്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്ന അഭിപ്രായം ഇപ്പോഴില്ലെന്നായിരുന്നു ഇടത് മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞത്. ഇടത് മുന്നണി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായതായി നിലപാടില്ല. എന്നാല്‍ തന്റെ മണ്ഡലത്തിലുള്‍പ്പെടെ സംസ്ഥാനത്താകെ യുഡിഎഫും ബിജെപിയും വര്‍ഗീയ പ്രചാരണം നടത്തി. കോണ്‍ഗ്രസ് പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ചു. എന്നാല്‍ സിപിഎം ജനങ്ങളിലേക്കാണ് ഇറങ്ങുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയില്‍ മൗനത്തിലായിരുന്ന പിണറായി വിജയന്‍ പ്രസ്താവനയിലൂടെയാണ് മൂന്നാം നാള്‍ മൗനം വെടിഞ്ഞത്. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ പറയുന്നു. പരാജയം അപ്രതീക്ഷിതമാണെങ്കിലും വലിയൊരു ജനവിഭാഗം ഇടത് മുന്നണിക്കൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നല്‍കുന്നു. ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ പുതിയ സര്‍ക്കാരിന്മേല്‍ ജനാധിപത്യ സമ്മര്‍ദം ചെലുത്തും. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണയ്‌ക്കും. ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കും. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകള്‍ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരമാണ്. അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ഗൗരവമായി കേള്‍ക്കും.

എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്. ഒരുമിച്ചു നിന്നാല്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരാമെന്നും അദ്ദേഹം തന്റെ പ്രസ്താവനയില്‍ പറയുന്നു.

തോല്‍വിയെക്കുറിച്ച് പിണറായി പ്രതികരിക്കാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതിരുന്നതിനാലാണ് അകന്ന് നിന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ മൗനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് പ്രസ്താവന ഇറക്കി തടിതപ്പിയത്.

തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും പാര്‍ട്ടിയുടെ താഴെത്തട്ടില്‍വരെയുള്ള വിലയിരുത്തലുകള്‍ക്ക് ശേഷം ജൂണ്‍ അവസാനത്തോടെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കുമെന്നും ഇടത് മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. വോട്ടിങ് സമ്പ്രദായത്തിലെ പ്രശ്‌നങ്ങളും വിലയിരുത്തും. പരാജയം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായവും തേടും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. തിരുത്തലുകള്‍ക്ക് തയാറാകാത്തവരെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

സിപിഎമ്മില്‍ നേതൃമാറ്റം വേണമെന്ന തരത്തില്‍ ഫ്‌ലക്‌സ് വച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകാന്‍ പാടില്ലെന്ന് ഘടകകക്ഷികളാരും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ തീരുമാനച്ച് കഴിഞ്ഞാല്‍ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കും. പ്രതിപക്ഷനേതാവിനെ സംബന്ധിച്ച നിലപാട് പൂര്‍ണമായും സിപിഎമ്മിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Tags: Pinarayi Vijayanldf convenerKerala assembly election 2026minority integration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.