ചാലക്കുടി: കഞ്ചാവ് വില്‍പ്പനയ്ക്കിടയില്‍ നാല് യൂവാക്കളെ എസ്.ഐ.ജയേഷ് ബാലനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
ചാലക്കുടി വെട്ടുകടവ് മഞ്ഞപ്രക്കാരന്‍ വീട്ടില്‍ എഡ്വിന്(18), വെട്ടുകടവ് മണവാളന് വീട്ടില്‍ മെല്‍ജോ (26), മേലൂര്‍ നടത്തുരുത്ത് നെല്ലിശ്ശേരി വീട്ടില്‍ ഫെബിന് എന്ന കൊമ്പ് ഫെബിന്(18), വെട്ടുകടവ്പുഴക്കര പാടത്ത് വീട്ടില്‍ ബവാസ്(20)എന്നിവരെയാണ് പിടികൂടിയത്.
വില്പ്പനക്കായ് കൊണ്ടു വന്ന പത്ത് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. പ്രതികള്‍ നല്കിയ സൂചന പ്രകാരം ഇവര്‍ക്ക് മൊത്തമായി കഞ്ചാവ് നല്കുന്ന മേലൂര്‍ നടത്തുരത്ത് എളയച്ചന്‍ വീട്ടില്‍ സുബീഷ് എന്ന് കോക്കാന്‍ സുബിയുടെ വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു വെന്ന് പോലീസ് പറയുന്നു.
ചെറിയ പ്ലാസ്റ്റിക് കവറില്‍ നിറച്ച് നാല്‍പ്പത് പൊതി കഞ്ചാവും ഇത് നിറക്കുന്നതിനായി സീല്‍ ചെയ്യാവുന്ന കവറും പോലീസിന് ലഭിച്ചു.അഞ്ച് ഗ്രാമിന് 500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. മുന്‍പും കഞ്ചാവ് കേസില്‍ പ്രതികളായ ഇവര്‍ പിടിക്കപ്പെടാതിരിക്കുവാന്‍ കഞ്ചാവിന് അടിമകളായ യുവാക്കളിലൂടേയായിരുന്നു വില്‍പ്പന.പരിചയമില്ലാത്തവര്‍ക്ക് നല്കാറുമില്ലെന്ന് പറയുന്നു.ആവശ്യക്കാര്‍ക്ക് കഞ്ചാവ് നല്കുമ്പോള് അതില്‍ നിന്ന് ഉപയോഗത്തിനായി കുറച്ചെടുത്ത ശേഷം ബാക്കിയാണ് നല്‍കിയിരുന്നത്. ഇങ്ങനെ എടുക്കുന്നതിന് രക്ഷപ്പെടുത്തുക,സ്പ്ലിറ്റ് എടുക്കുക, സ്ക്കൂട്ട് ചെയ്യുക, എന്നൊക്കെയാണ് ഇവരുടെ ഭാഷ.
കൊരട്ടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സുബീഷ് അടിപിടി കേസുകള്‍ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്.ഫെബിന് എന്ന കൊമ്പ് ഫെബിന് കഞ്ചാവ് വില്‍പ്പന നടത്തിയതിന് കൊരട്ടി പോലീസില്‍ കേസുണ്ട്.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് റാഷി,എ.എ,സിപിഒമാരായ വി.എസ്.അജിത്കുമാര്‍,രാജേഷ് ചന്ദ്രന്, മനോജ് സി.എ,ജിന്റോ കെ.പി, വനിത സിപിഒ സജിനി ദാസ്, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: