തലശ്ശേരി: ബ്രിട്ടാനിയ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ തലശ്ശേരിയിലും വില്‍ക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കും. വര്‍ഷങ്ങളോളം ബ്രിട്ടാനിയയുടെ ഏജന്‍സികളായിരുന്ന കേരളത്തിലെ വ്യാപാരികളെ അകാരണമായാണ് കമ്പനി ഒഴിവാക്കിയത്. ഇവരുടെ ഏജന്‍സി അടിയന്തിരമായും പുന:സ്ഥാപിക്കണമെന്ന് യൂണിറ്റ് പ്രസിഡണ്ട് ജവാദ് അഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡണ് സി. സി.വര്‍ഗ്ഗീസ്, കെ.കെ.മന്‍സൂര്‍, പി.കെ.നിസാര്‍, ടി.വി.സുജിത്ത് കുമാര്‍, പി.പി.ചിന്നന്‍, റെജി ചീരന്‍, ഇര്‍ഷാദ് അബ്ദുള്ള, മുഹമ്മദലി, കെ.മുന്‍ ഷീര്‍, കെ.ജിതേഷ്, സംസാരിച്ചു.കെ.ഇസ്മായില്‍ സ്വാഗതവും കെ.എന്‍.പ്രസാദ് നന്ദിയും പറഞ്ഞു.
















