ധാക്ക: ഭര്‍ത്താവുമായി സ്‌കൈപ്പില്‍ വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കെ ബംഗ്ലാദേശി മോഡല്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍മായി മോഡലിങ് രംഗത്ത് സജീവമായ റിസില ബിന്തെയാണ് (22) ആത്മത്യ ചെയ്തത്.
റിസിലയെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കളെത്തി വാതില്‍ വെട്ടിപ്പൊളിച്ച് തുറന്നാണ് അവര്‍ താമസിച്ചിരുന്ന ധാക്കയിലെ ഫ്ലാറ്റിൽ പ്രവേശിച്ചത്. അകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ റിസിലിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പൊഴേയ്‌ക്കും മരിച്ചിരുന്നു. ഭര്‍ത്താവ് ഇമുറുല്‍ ഹസ്സനുമായുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
ചിറ്റഗോങ് സ്വദേശിയായ റിസില 2012ല്‍ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മോഡലിങ് രംഗത്തേയ്‌ക്ക് ചുവടുവച്ചത്. മോഡലിങ്ങിനൊപ്പം ഡിഗ്രിക്ക് പഠിക്കുന്നുമുണ്ടായിരുന്നു റിസില. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. എന്നാല്‍, മരണസമയത്ത് മകള്‍ ഒപ്പമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: