ചണ്ഡീഗഢ്: സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ 1.44 കോടി വാര്‍ഷിക ശമ്പളത്തിന് ഗൂഗിള്‍ ജോലിക്കെടുത്തു. ഹര്‍ഷിത് ശര്‍മ്മ എന്ന വിദ്യാര്‍ഥിയാണ് ഇത്തരത്തില്‍ അഭിമാന കരമായ നേട്ടം സ്വന്തമാക്കിയത്.
ഈ മാസം തന്നെ ഹര്‍ഷിത് അമേരിക്കയിലെ ഗൂഗിള്‍ ആസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കും. ഗ്രാഫിക് ഡിസൈനിങ് വിഭാഗത്തിലാണ് നിയമനം. ഒരു വര്‍ഷം പരിശീലനമാണ്. ഈ കാലയളവില്‍ പ്രതിമാസം നാലു ലക്ഷം വീതം സ്റ്റൈപ്പന്റും ലഭിക്കും.
ഇത് പൂര്‍ത്തിയാക്കിയാല്‍ പ്രതിമാസ ശമ്പളം 12 ലക്ഷമാക്കി ഉയര്‍ത്തുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.
















