ന്യൂദല്‍ഹി: വിമാനാപകടങ്ങളില്‍ ബ്ലാക്‌ബോക്‌സ് അന്വേഷണം ദുര്‍ഘടമായതിനെ തുടര്‍ന്ന് മെയ്‌ക് ഇന്‍ ഇന്ത്യ വഴി സ്വയം തെറിച്ചു പോകുന്ന ബ്ലാക് ബോക്‌സ് ഇന്ത്യ നിര്‍മിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് ഇതിന് രൂപം നല്‍കിയത്.
വിമാന അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും ബ്ലാക് ബോക്‌സ് കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒന്ന് നിര്‍മിച്ചത്. അപകടമുണ്ടാവുന്ന സാഹചര്യത്തില്‍ ബ്ലാക് ബോക്‌സ് ഇതില്‍ നിന്ന് സ്വയം തെറിച്ച് പുറത്തുപോകും.
















