കടുത്തുരുത്തി: തെക്കേച്ചിറയില്‍ രജീഷയുടെ നഷ്ടപ്പെട്ട സ്വര്‍ണ്ണമാല ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടി. ഇവര്‍ അത് പോലീസ് സാന്നിധ്യത്തില്‍ ഉടമയ്‌ക്ക് നല്‍കി. കടുത്തുരുത്തി പാറക്കാലായില്‍ ഷാരോണ്‍ ഷൈജു, പാറത്തോട്ടി അക്ഷയ്‌വിജയ്, പാറക്കാലാ അജോ ബാബു, വടക്കേഓലിത്തടം ജോസഫ് ചാക്കോ എന്നീ വിദ്യാര്‍ത്ഥികളാണ് മാല യഥാര്‍ത്ഥ ഉടമയ്‌ക്ക് കൈമാറിയത്. കടുത്തുരുത്തി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു.
















