പാട്‌ന: ജയ് ശ്രീറാമെന്ന് പറഞ്ഞതിന് ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ഫിറോസ് അഹമ്മദിനെതിരെ ഫത്വ പുറപ്പെടുവിച്ചു. പാട്‌ന മുഫ്തി ഇമ്രാത് ഷരിയയാണ് ഫത്വ പുറപ്പെടുവിച്ചത്.
ജയ് ശ്രീറാം എന്ന വാക്ക് ഉച്ഛരിച്ചെന്നതിന് ഒരാളുടെ മതത്തെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. എല്ലാവരേയും സ്‌നേഹിക്കാനാണ് പറയുന്നതെന്നും അഹമ്മദ് പറഞ്ഞു. ബീഹാറിലെ സാധാരണക്കാരെ സേവിക്കുകയാണ് തന്റെ കര്‍ത്തവ്യം.
മുസ്ലിം സമുദായത്തെ മാത്രം സേവിക്കാന്‍ വേണ്ടിയല്ല തന്നെ തെരഞ്ഞെടുത്തതെന്നും ഫത്വയ്‌ക്കെതിരെ അഹമ്മദ് പ്രതികരിച്ചു.
















