തായ്‌പെയ്: നെസ്റ്റ് ചുഴലിക്കൊടുങ്കാറ്റ് തായ്‌വാൻ തീരത്തെത്തി. മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് തീരത്തെത്തിയത്. തിരമാലകള്‍ 10 മീറ്റര്‍ ഉയരത്തിലെത്താമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. മേഖലയില്‍ കനത്ത മഴ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
















