Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിനായകന് വേണ്ടി ആടിയും പാടിയും പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 09:50 pm IST
in Thrissur

തൃശൂര്‍: ദലിത് യുവാവ് വിനായകന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുംവരെ പാട്ടും ആട്ടവും പറച്ചിലും ചിത്രവരയുമായി സാംസ്‌കാരികകേരളം പ്രതിരോധം തുടരുമെന്ന് പ്രഖ്യാപിച്ച് സാംസ്‌കാരികനഗരിയില്‍ വേറിട്ട പ്രതിഷേധം. വിനായകന്റെ ആത്മഹത്യയെ തുടര്‍ന്ന് വിഖ്യാത സംഗീത ബാന്‍ഡായ ഊരാളിയുടെ പ്രവര്‍ത്തകരാണ് സമാനതകലില്ലാത്ത പ്രതിഷേധപരിപാടിക്ക് ആഹ്വാനം ചെയ്തത്. സംഗീതജ്ഞനും നാടകകലാകാരനുമായ ഊരാളി മാര്‍ട്ടിന്റെ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സാംസ്‌കാരികപ്രതിരോധമെന്ന ആശയം ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. അത് കേരളം ഏറ്റെടുക്കുകയായിരുന്നു. മരിച്ച വിനായകനുവേണ്ടി ആത്മഹത്യ ചെയ്യാത്ത വിനായകന്‍മാര്‍ ഒത്തുകൂടുമെന്നായിരുന്നു പ്രഖ്യാപനം. മുടി നീട്ടിയവരും താടി വളര്‍ത്തിയവരും മുടി വടിച്ചവരും പലതരത്തില്‍ സ്‌റ്റൈലൈസ് ചെയ്തവരും ട്രാന്‍സ് ജെന്‍ഡേഴ്‌സും പെണ്ണും ആണും വിനായകന്റെ മരണം കൊലപാതകമാണെന്ന് പാടിപ്പറയാനാണ് ഒത്തുകൂടുന്നതെന്നും ഫ്രീക്ക്‌സ് യുണൈറ്റഡ് എന്ന ഹാഷ് ടാഗിലുള്ള കൂട്ടായ്‌മ വ്യക്തമാക്കിയിരുന്നു. ജീവിച്ചിരിക്കുന്ന വിനായകന്മാരേ,നമുക്ക് ഒന്നിക്കേണ്ട സമയമായിരിക്കുന്നു. സമാധാനത്തില്‍ ജീവിക്കാനുള്ള അവകാശത്തിനായി…കലാപരമായി,സൗന്ദര്യ ബോധത്തോടെ, സ്വാതന്ത്യത്തില്‍ ജീവിക്കാനായി…മുടി നീട്ടി വളര്‍ത്തിയതിനും പെണ്‍കുട്ടിയോട് സംസാരിച്ചതിനും പോലീസ് പിടിച്ചു കൊണ്ടു പോയി മുലഞെട്ട് ഞെരിച്ചും ജനനേന്ദ്രിയം തകര്‍ത്തും ആത്മഹത്യയിലേയ്‌ക്ക് വലിച്ചെറിഞ്ഞ വിനായകനു വേണ്ടി ‘ആത്മഹത്യ ചെയ്യാത്ത വിനായകന്മാര്‍’ സംഘടിക്കുകയാണെന്നു പറഞ്ഞാണ് ഊരാളി ബാന്‍ഡിലെ കലാകാരന്മാര്‍ കേരളത്തിലെ ഫ്രീക്കന്മാരെ പാടാനും പറയാനും തൃശൂരിലേക്ക് ക്ഷണിച്ചത്.

ഏങ്ങണ്ടിയൂരിലെ വിനായകന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതില്‍ സങ്കടമുള്ള നൂറുകണക്കിനു പേരാണ് പൂരപ്പറമ്പിനെ പ്രതിഷേധത്തിന്റെ വേദിയാക്കിയത്. കുറ്റക്കാരായ പോലീസുകാരെ ശിക്ഷിക്കണമെന്നും ഇനിയും വിനായകന്മാര്‍ കൊല്ലപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആരംഭിച്ച പ്രതിരോധസംഗമത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള മുടി വളര്‍ത്തിയവരും താടി വച്ചവരും തല മൊട്ടയടിച്ചവരും ആണും പെണ്ണും കുഞ്ഞുങ്ങളും അമ്മമാരും പ്രതിഷേധസംഗമത്തില്‍ അണിചേര്‍ന്നു.

തേക്കിന്‍കാട്ടിലെ മരച്ചോടുകളിലായി സംഗീതജ്ഞരും ചിത്രകലാ, ശില്പകലാ, നാടകപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. വിവിധ കേന്ദ്രങ്ങളിലായി സംഗീതത്തിന്റെ പ്രതിരോധം. മറ്റിടങ്ങളില്‍ വരകളാലും സര്‍ഗപ്രതിഷേധം. ഒരിടത്ത്. ഫൈനാര്ട്‌സ് കോളജിലെ കുട്ടികള്‍, മറ്റൊരിടത്ത് ഡ്രാമാ സ്‌കൂളിലെ കുട്ടികള്‍, വേറൊരിടത്ത് മാര്‍ട്ടിനും സംഘവും പാട്ടുകളാല്‍ പ്രതിരോധം തീര്‍ത്തു. സാംസ്‌കാരിക കേരളം ഇതുവരെ ദര്‍ശിക്കാത്ത സര്‍ഗാത്മപ്രതിഷേധത്തിനാണ് ഇന്നലെ സാംസ്‌കാരികനഗരി സാക്ഷ്യം വഹിച്ചത്. ക്ഷുഭിതയൗവനങ്ങളുടെ സംഗമത്തിനു സാക്ഷിയാകാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരുമെത്തി.

സാറാ ജോസഫ് കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു. പോലീസിനെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനം പ്രതികരക്കുമെന്ന് അവര്‍ പറഞ്ഞു.പോലീസ് -ഭരണകൂട ഭീകരത നിരപരാധികളെ തല്ലിച്ചതക്കുകയും കൊന്നൊടുക്കുകയുമാണ്.കോളനിവാസികളും പിന്നോക്ക വിഭാഗക്കാരുമാണ് പീഡനത്തിനിരയാവുന്നത്.വ്യവസ്ഥയുടെ പോരായ്‌മക്കെതിരെ ശരീരം കൊണ്ടും കലഹിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.ആ ജനാധിപത്യ അവകാശത്തെയാണ് ഇടത് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

News

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.