ജമ്മു: ഇന്ത്യന്‍ സൈനിക മേധാവി ബിബിന്‍ റാവത്ത് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് പ്രതിരോധമന്ത്രാലയ അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് നടക്കുന്ന സൈനിക അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. യോഗത്തിന് ശേഷം കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ നാല് ദിവസമായി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തായി തുടരുകയാണ്. പാക്കിസ്ഥാന്റെ പ്രകോപനമില്ലാതെയുള്ള ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: